മാപ്പ് പറയാന്‍ തയാറെന്ന് പ്രതികള്‍; നടിയെ ഉപദ്രവിച്ച പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും

author

കൊച്ചി: യുവനടിയെ കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വച്ചു അപമാനിച്ച സംഭവത്തില്‍ പ്രതികളായ രണ്ട് യുവാക്കളെ തിരിച്ചറിഞ്ഞു. പെരിന്തല്‍മണ്ണ സ്വദേശികളാണ് പ്രതികള്‍. ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് മാളില്‍ വച്ച്‌ യുവനടിയോട് അപമര്യാദയായി പെരുമാറിയത്.

പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിക്കുമെന്നാണ് അറിയുന്നത്. കളമശ്ശേരി പൊലീസ് പെരിന്തല്‍മണ്ണയിലേക്ക് തിരിച്ചിട്ടുണ്ട്.

അതേ സമയം, തങ്ങള്‍ നടിയെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് യുവാക്കളുടെ വാദം. ജോലി ആവശ്യത്തിനായാണ് കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള തീവണ്ടി എത്താന്‍ ഒരുപാട് സമയമുള്ളതിനാലാണ് കൊച്ചി ലുലു മാളിലെത്തിയതെന്നും യുവാക്കള്‍ പറഞ്ഞു. ഇവിടെ വച്ച്‌ നടിയെ കണ്ടു, അടുത്തു പോയി സംസാരിച്ചു. എന്നാല്‍ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് യുവാക്കള്‍ പറയുന്നു. സംഭവത്തില്‍ നടിയോട് മാപ്പ് പറയാന്‍ തയാറാണെന്നും പ്രതികള്‍ പറഞ്ഞു.

സംഭവം വലിയ വിവാദമായ കാര്യം ഇന്നലെയാണ് അറിഞ്ഞത്. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ഒരു അഭിഭാഷകനെ പോയി കാണുകയും ചെയ്തു. ഈ അഭിഭാഷകന്‍റെ നിര്‍ദേശം അനുസരിച്ചാണ് ഇവര്‍ ഒളിവില്‍ പോയത്.

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വെച്ച്‌ തനിക്ക് നേരെയുണ്ടായ അതിക്രമം സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തുറന്നുപറഞ്ഞത്. കുടുംബത്തിനൊപ്പം കഴിഞ്ഞ ദിവസം ഷോപ്പിങ് മാളില്‍ എത്തിയപ്പോഴാണ് നടിക്ക് ഈ മോശം അനുഭവമുണ്ടായത്. ഹൈപ്പര്‍മാര്‍ക്കറ്റില്‍ നില്‍ക്കുകയായിരുന്നു തന്‍റെ സമീപത്തിലൂടെ പോയ രണ്ട് ചെറുപ്പക്കാരില്‍ ഒരാള്‍ ശരീരത്തിന്‍റെ പിന്‍ഭാഗത്തായി മനഃപൂര്‍വം സ്പര്‍ശിച്ചു കൊണ്ടാണ് കടന്നുപോയതെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സംഭവം വിവാദമായതോടെ ഐ.ജി വിജയ് സാഖറെയുടെ നിര്‍ദേശപ്രകാരം കളമശ്ശേരി പൊലീസ് കെസെടുത്തു. യുവാക്കളുടെ വിവരങ്ങളും ഫോട്ടോയും പുറത്തുവന്നതോടെ പൊലീസിന് മുന്‍പില്‍ കീഴടങ്ങാന്‍ തയ്യാറാണെന്നാണ് യുവാക്കളുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആദായനികുതി റെയ്ഡ് ഉള്‍പ്പെടെ 'അനര്‍ഥങ്ങള്‍'- പ്രായശ്ചിത്തമായി ഡികെ ശിവകുമാര്‍ വക 'വെള്ളി ഹെലികോപ്റ്റര്‍'

ബംഗളൂരു: ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററില്‍ സഞ്ചരിച്ചതിന് പ്രായശ്ചിത്തം ചെയ്ത് കര്‍ണാടക കോണ്‍​ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. 2018ലാണ് ശിവകുമാര്‍ ബെല്ലാരിയിലുള്ള ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനായി ഹെലികോപ്റ്ററില്‍ വന്നിറങ്ങിയത്. വെള്ളിയില്‍ തീര്‍ത്ത ഹെലികോപ്റ്റര്‍ മാതൃക നടയ്ക്കു വച്ചാണ് ശിവകുമാറിന്റെ പ്രായശ്ചിത്തം. ഹൂവിനഹദഗലി മൈലാര്‍ലിംഗേശ്വര ക്ഷേത്രത്തിലാണ് ശിവകുമാര്‍ നേര്‍ച്ച നടത്തിയത്. വര്‍ഷാവര്‍ഷം പദയാത്രയായി പതിനായിരക്കണക്കിനു തീര്‍ഥാടകര്‍ എത്തുന്ന ക്ഷേത്രത്തിനു മുകളിലൂടെ പറന്നതിനെ തുടര്‍ന്നാണ് ആദായനികുതി റെയ്ഡുകള്‍ ഉള്‍പ്പെടെയുള്ള അനര്‍ഥങ്ങള്‍ നടന്നതെന്നു പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ വിശ്വസിക്കുന്നു. അതിലൊരാള്‍ […]

You May Like

Subscribe US Now