തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകള്‍ തിങ്കളാഴ്ച മുതല്‍ തുടക്കാനൊരുങ്ങുന്നു. വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തിയാകും ക്ലാസുകള്‍ തുടങ്ങുന്നത്. ഡിഗ്രി അഞ്ചും ആറും സെമസ്റ്ററിനും പി.ജിക്കുമാണ് ക്ളാസുകള്‍ തുടങ്ങുന്നത്. ക്രമേണ മറ്റ് സെമസ്റ്ററുകളുടെ ക്ളാസും തുടങ്ങുന്നതാകും. ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്താനാകാത്ത വിഷയങ്ങള്‍ക്കും പ്രാക്ടിക്കല്‍ പഠനത്തിനും പ്രാധാന്യം നല്‍കിയാകും ക്ലാസുകള്‍. ഒരേസമയം 50 ശതമാനത്തില്‍ താഴെ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായിരിക്കും ക്ലാസ്.
മറ്റ് നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…
ശനിയാഴ്ചകളിലും ക്ളാസുണ്ടായിരിക്കും
ക്ളാസ് രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ
ഹാജര്‍ നിര്‍ബന്ധമല്ല
ഹോസ്റ്റല്‍ മെസുകളും തുറക്കും
ഡൈനിംഗ് ഹാളില്‍ ശാരീരിക അകലം
കാമ്ബസില്‍ മാസ്ക് നിര്‍ബന്ധം
തെര്‍മല്‍ സ്ക്രീനിംഗ് നിര്‍ബന്ധമല്ല
പത്തു ദിവസത്തിനുശേഷം അവലോകനം