മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ സംസ്‌കാരം ഇന്ന്

author

കഴിഞ്ഞ ദിവസം അന്തരിച്ച മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ സംസ്‌കാരം ഇന്ന് ഉച്ചകഴിച്ച്‌ മൂന്ന് മണിക്ക് തിരുവല്ലയില്‍ നടക്കും.

തിരുവല്ലയിലെ സഭാ ആസ്ഥാനത്തോട് ചേര്‍ന്നുള്ള സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയുടെ സമീപം പ്രത്യേകം തയാറാക്കിയ കല്ലറയിലാണ് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കുക. ജോസഫ് മാര്‍ത്തോമാ മെത്ര പോലീത്തയുടെ പിന്‍ഗാമി സഫ്രഗന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സംസ്‌കാര ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. മറ്റു എപ്പിസ്‌കോപ്പ് മാര്‍ അന്തിമ ചടങ്ങുകളില്‍ സഹകാര്‍മികത്വം നിര്‍വഹിക്കും.

സഭാ ആസ്ഥാനത്ത് ഇന്നലെ രാത്രിയിലും പൊതുദര്‍ശനം തുടര്‍ന്നു. നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഇന്ന് ഉച്ചക്ക് 2 മണിവരെയാണ് പൊതുദര്‍ശനം അനുവദിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആശുപ്രതിയില്‍ തുടരണമോ: എം. ശിവശങ്കറിന് നിര്‍ണായകമായി മെഡിക്കല്‍ ബോര്‍ഡ് തീരുമാനം

കസ്റ്റംസ് അന്വേഷണം നേരിടുന്ന, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഇന്ന് നിര്‍ണായക ദിവസമാണ്. ആശുപത്രിയില്‍ തുടരുമോ എന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം ഇന്നുണ്ടാകും. തുടരേണ്ടതില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്താല്‍ ശിവശങ്കറിനെതിരെ തുടര്‍നടപടിക്കാണ് കസ്റ്റംസ് നീക്കം. മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍ കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തില്‍ ഐസിയുവില്‍ കഴിയുന്ന എം ശിവശങ്കറിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. കടുത്ത നടുവേദന തുടരുന്നതായി […]

You May Like

Subscribe US Now