മാറഡോണക്കൊപ്പം രണ്ട് മിനിറ്റ് കളിക്കാനായത് ഏറെ ഭാഗ്യമായി കരുതുന്നു: ഐ എം വിജയന്‍

author

തൃശ്ശൂര്‍ | മാറഡോണയുടെ കണ്ണൂര്‍ സന്ദര്‍ശനവേളയില്‍ അദ്ദേഹത്തോടൊപ്പം രണ്ടു മിനിറ്റ് കളിക്കാന്‍ സാധിച്ചത് ഏറെ ഭാഗ്യമായി കരുതുന്നതായി ഐ എം വിജയന്‍. അദ്ദേഹത്തിന്റേത് തീര്‍ത്തും അപ്രതീക്ഷിതമായ വേര്‍പാടാണെന്നും എം എം വിജയന്‍ പറഞ്ഞു. ഒരു അര്‍ജന്റീന ഫാന്‍ അല്ലാതിരുന്ന താന്‍ അര്‍ജന്റീനയുടെ ആരാധകനായി മാറിയത് 1986 ലെ മാറഡോണയുടെ കളി കണ്ടിട്ടാണ്. ഇപ്പോഴും അര്‍ജന്റീന ഫാനായി തുടരുന്നതിന് കാരണവും മാറഡോണ തന്നെയാണെന്നും വിജയന്‍ ഓര്‍മിച്ചു.

കലാഭവന്‍ മണിയുടെ മരണവാര്‍ത്ത കേട്ടപ്പോഴുണ്ടായ അതേ ഞെട്ടലാണ് തനിക്ക് മാറഡോണയുടെ മരണവാര്‍ത്ത കേട്ടപ്പോഴും തോന്നിയതെന്നും ലോകത്തെ എല്ലാ ഫുട്ബോള്‍ പ്രേമികള്‍ക്കും മാറഡോണയുടെ മരണം തീരാനഷ്ടമാണെന്നും ഐ എം വിജയന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കര്‍ഷക മാര്‍ച്ച്‌ ഹരിയാനയില്‍ കടന്നു; കണ്ണീര്‍വാതകവും ജലപീരങ്കിയുമായി പോലീസ്; നേരിട്ട് കര്‍ഷകര്‍, വിമര്‍ശിച്ച്‌ കെജ്‌രിവാള്‍

ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച്‌ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ നടത്തുന്ന ‘ഡല്‍ഹി ചലോ മാര്‍ച്ച്‌’ തടയാനുള്ള നീക്കം തകര്‍ത്ത് കര്‍ഷക മുന്നേറ്റം. പഞ്ചാബില്‍ നിന്ന് ഹരിയാന അതിര്‍ത്തി കടക്കാനുള്ള കര്‍ഷകരെ തടയാന്‍ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. എന്നാല്‍ ബാരിക്കേഡുകള്‍ നദിയില്‍ എറിഞ്ഞാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. അതിര്‍ത്തി കടന്ന കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പോലീസിനു നേര്‍ക്ക് കല്ലേറ് നടത്തിയാണ് കര്‍ഷകര്‍ തിരിച്ചടിച്ചത്. രാജ്യം ഇതുവരെ […]

Subscribe US Now