ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന് ആര്‍എസ്എസുകാരുടെ വക്കലത്തെടുത്തുവെന്നും കെപിസിസി പ്രസിഡന്റിന് അധികാരഭ്രാന്ത് മൂത്ത് സമനില തെറ്റിയെന്നും ധനമന്ത്രി തോമസ് ഐസക്ക്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി സെക്രട്ടറി മാത്യു കുഴല്നാടന് ആര്‍എസ്എസുകാരുടെ വക്കാലത്തെടുത്തു. രഞ്ജിത് കാര്‍ത്തികേയനും കുഴല്‍നാടനും കൂടിക്കാഴ്ച നടത്തി. ആര്‍എസ്എസിന്റെ ഭാഗമാണ് സ്വദേശി ജഗരണ്‍ മഞ്ച്. അവരുടെ കേസാണ് മാത്യു വക്കാലത്ത് എടുത്തത്. രാമ നിലയത്തില്‍ വെച്ച് ചര്‍ച്ച നടന്നു. നിയമസഭാ പാസാക്കിയ കിഫ്ബി നിയമത്തില്‍ എല്ലാം കൃത്യമായി പറയുന്നുണ്ട്. കോര്‍പറേറ്റ് ബോഡിയാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
റാം മാധവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് യഥാര്‍ഥ പരാതി തയാറാക്കിയത്. ആസൂത്രണമെല്ലാം നടന്നത് ഡല്‍ഹിയിലാണ്. സ്വദേശി ജാഗരണ്‍ മഞ്ച് ആര്‍എസ്എസിന്റെ ഭാഗമല്ലെന്ന് പ്രഖ്യാപിക്കട്ടെ. ഇങ്ങിനെയൊരാളെ കെപിസിസി സെക്രട്ടറിയായി ആവശ്യമുണ്ടോയെന്നും ഐസക് ചോദിച്ചു.
വിദേശത്ത് നിന്ന് മാത്രമല്ല രാജ്യത്തിന് അകത്ത് നിന്ന് പോലും വായ്പ എടുക്കാന്‍ കഴിയില്ല എന്നാണ് സിഎജി പറയുന്നത്. ഇതിനോട് പ്രതിപക്ഷം യോജിക്കുന്നുണ്ടോ?. കിഫ്ബി വഴിയുളള വായ്പ തെറ്റാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടില്ല, പക്ഷേ ചെന്നിത്തല പറയുന്നു. പ്രതിപക്ഷ നേതാവിന് അധികാര ഭ്രാന്ത് മൂത്ത് സമനില തെറ്റി. പ്രതിപക്ഷ നേതാവ് ഒളിച്ചുകളി നിര്‍ത്തി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
റിസര്‍വ് ബാങ്ക്, സെബി അനുമതികളോടെയാണ് വായ്പ എടുത്തത്. അതൊന്നും സിഎജി മനസിലാക്കുന്നില്ല. നിയമപരമായി നേരിടാന്‍ ഒരു ഭയവും ഇല്ല. രാഷ്ട്രീയമായി നേരിടുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.