തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് എസ്.വി.പ്രദീപ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു .
ലോറി ഇതുവരെ കണ്ടെത്തിട്ടില്ല. സംഭവത്തില്‍ ഫോര്‍ട്ട് അസി. കമ്മീഷണര്‍ പ്രതാപചന്ദ്രന് നായരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ് .
പ്രദീപിന്റെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഇദ്ദേഹത്തിന് നേരെ ഭീക്ഷണിയുള്ളതായി ബന്ധുക്കള്‍ നേരത്തെ മൊഴി നല്‍കിയിരുന്നു .