മുംബൈക്കെതിരായ സെഞ്ചുറി; അസ്ഹറുദ്ദീന് മുഖ്യമന്ത്രിയുടെ പ്രശംസ

author

തിരുവനന്തപുരം: സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റ്20യില്‍ മുംബൈക്കെതിരെ സെഞ്ചുറി നേടിയ കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന് മുഖ്യമന്ത്രിയുടെ പ്രശംസ. ‘സ്ഥിരതയോടെ മികവുറ്റ രീതിയില്‍ മുന്നോട്ടു പോകാന്‍ അസ്ഹറുദ്ദീന് സാധിക്കട്ടെയെന്ന്’ മുഖ്യമന്ത്രി പറഞ്ഞു.

‘സയ്യിദ് മുഷ്താഖ് അലി ട്വന്റി-ട്വന്റി ടൂര്‍ണമെന്റില്‍ മുംബൈക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീനെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. വളരെ കുറച്ചു പന്തുകള്‍ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാര്‍ന്ന വിജയമാണ് സമ്മാനിച്ചത്. സ്ഥിരതയോടെ മികവുറ്റ രീതിയില്‍ മുന്നോട്ടു പോകാന്‍ അദ്ദേഹത്തിനു സാധിക്കട്ടെ. അഭിമാനാര്‍ഹമായ വിജയം കരസ്ഥമാക്കിയ കേരള ക്രിക്കറ്റ് ടീമിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഈ ജയം പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു.’ ഇപ്രകാരമായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ദേശീയ-ഐപില്‍ താരങ്ങള്‍ അണിനിരന്ന മുംബൈക്കെതിരെ കഴിഞ്ഞ ദിവസം മുഹമ്മദ് അസ്ഹറുദ്ദീന്‍ 137 റണ്‍സ് നേടിയിരുന്നു. അസ്ഹറുദ്ദീന്റെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ കേരളം മത്സരത്തില്‍ ഉജ്ജ്വല വിജയം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയുമായി മത്സരിക്കാനില്ല, ബജറ്റ് സാധാരണക്കാര്‍ക്ക് ഇഷ്ടപ്പെടുമെന്ന് ഐസക്ക്

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് ഇന്ന് അവതരിപ്പിക്കും. ആരുമായും മത്സരിക്കാന്‍ പോകുന്ന ബജറ്റല്ല താന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി ബജറ്റിന്റെ ഭാഗവുമല്ല. കോണ്‍ഗ്രസ് അവര്‍ പറയുന്ന ന്യായ് പദ്ധതിക്ക് പണം എവിടെ നിന്ന് കിട്ടുമെന്ന് വ്യക്തമാക്കാന്‍ തയ്യാറാവണമെന്നും ഐസക്ക് പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷത്തെ നേട്ടങ്ങള്‍ അടങ്ങുന്നതാവും ബജറ്റ്. അതേസമയം തന്നെ ഇടത്തരക്കാര്‍ക്കും സാധാരണക്കാര്‍ക്കും ഇഷ്ടപ്പെടുന്ന ബജറ്റാണ് താന്‍ അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ഐസക്ക് പറഞ്ഞു. തൊഴില്‍, […]

You May Like

Subscribe US Now