മുഖ്യമന്ത്രിയുടെ റോഡ് ഷോയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല; മധ്യപ്രദേശില്‍ ബിജെപി നേതാവിനെതിരേ കേസ്

author

ഇന്‍ഡോര്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍ പങ്കെടുത്ത റോഡ് ഷോയില്‍ അനുവദിച്ചതില്‍ കൂടുതല്‍ വാഹനങ്ങള്‍ പങ്കെടുപ്പിച്ചതിനും സാമൂഹിക അകലം പോലുളള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനും ബിജെപി നേതാവിനെതിരേ കേസ്. ബിജെപി നേതാവ് ദിനേശ് ഭവ്‌സറിനെതിതരേയാണ് പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുത്തത്. ഒക്ടോബര്‍ 19ന് ഇന്‍ഡോറിലെ സാന്‍വര്‍ തഹസിലാണ് റോഡ് ഷോ നടന്നത്.

റോഡ് ഷോയില്‍ അഞ്ച് വാഹനങ്ങള്‍ പങ്കെടുപ്പിക്കാനാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ 20-25 വാഹനങ്ങള്‍ പങ്കെടുത്തു. പലരും മാസ്‌കുകളും സാമൂഹിക അകലവും പാലിച്ചില്ല- സാന്‍വര്‍ പോലിസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു.

തുല്‍സിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിരുന്നു റോഡ് ഷോ.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തമിഴ്‌നാട്ടില്‍ 3,536 പേര്‍ക്കു കൂടി കോവിഡ്;ആന്ധ്രയില്‍ 2,918 പേര്‍ക്കും രോഗം

ചെന്നൈ : കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 3,536 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിക്കുകയും 49 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു . സംസ്ഥാനത്ത് ഇതുവരെ 6,90,936 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6,42,152 പേര്‍ രോഗമുക്തി നേടി. തിങ്കളാഴ്ച 4,515 പേരാണ് രോഗമുക്തി നേടിയതെന്നും ഇതിനോടകം 10,691 പേര്‍ക്ക് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു . ആന്ധ്രാപ്രദേശില്‍ ഇന്നലെ 2,918 പേര്‍ക്ക് […]

You May Like

Subscribe US Now