മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ ഇ.ഡി ചോദ്യം ചെയ്യുന്നു

author

കൊച്ചി: കള്ളപ്പണം വെളുപ്പിച്ച പരാതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞിനെ എന്‍ഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇബ്രാഹിംകുഞ്ഞിനെതിരായ പരാതി. നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെ നടന്ന ഇടപാടില്‍ പാലാരിവട്ടം പാലം കോഴപ്പണവും ഉണ്ടെന്നും ആരോപണം ഉയര്‍ത്തിയിരുന്നു.

നോട്ട് നിരോധന സമയത്ത് ഇബ്രാഹിം കുഞ്ഞിന്‍റെ നിയന്ത്രണത്തിലുള്ള മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടുകള്‍ വഴി പത്തുകോടി രൂപയുടെ കള്ളപ്പണമാണ് വെളുപ്പിച്ചത് എന്ന് ചൂണ്ടിക്കാണിക്കുന്നു. പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ നിന്ന് ലഭിച്ചതാണ് ഈ പണമെന്നും ഇതില്‍ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ ആലോചന; എക്സൈസ് വകുപ്പ് പ്രോട്ടാകോള്‍ തയ്യാറാക്കി

തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതി നല്‍കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ബാറുകള്‍ തുറക്കുമ്ബോള്‍ പാലിക്കേണ്ട പ്രോട്ടോകാള്‍ എക്സൈസ് വകുപ്പ് തയ്യാറാക്കി. മുഖ്യമന്ത്രിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വിജ്‍ഞാപനം അടുത്ത മാസം ആദ്യം വരുന്നതിന് മുന്‍പ് ബാറുകള്‍ തുറക്കണമെന്നാണ് എക്സൈസ് വകുപ്പിന്‍റെ ശിപാര്‍ശ. വിജ്ഞാപനം വന്നാല്‍ ഡിസംബര്‍ അവസാനം മാത്രമേ ബാറുകള്‍ തുറക്കാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ ബാറുകളില്‍ പാലിക്കേണ്ട കോവിഡ് പ്രോട്ടോകാള്‍ […]

Subscribe US Now