മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ കാരണം ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ഓക്സിജന്‍ സാച്ചുറേഷന്‍ നില നിരീക്ഷിച്ചുവരികയാണ്.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറും മുഖ്യമന്ത്രി മമത ബാനര്‍ജിയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ സംസ്ഥാന മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ വേഗത്തില്‍ സുഖംപ്രാപിക്കുമെന്ന് ആശംസിച്ചു. ഒരു സ്വകാര്യ ആശുപത്രിയുടെ ‘ഫ്ലൂ ക്ലിനിക്കില്‍’ മുതിര്‍ന്ന സി.പി.ഐ (എം) നേതാവ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നാണ് ഇപ്പോളത്തെ റിപ്പോര്‍ട്ടുകള്‍.
2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ കുറച്ചുകാലമായി ശ്വസന പ്രശ്നങ്ങളും വാര്‍ദ്ധക്യസഹജമായ അസുഖങ്ങളും അനുഭവിക്കുന്നു. സിപിഐ എം പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് എന്നിവയില്‍ നിന്ന് 2018 ല്‍ അദ്ദേഹം സ്ഥാനമൊഴിഞ്ഞിരുന്നു.