മു​ന്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ ഹ​രീ​ഷ് സാ​ല്‍​വെ വി​വാ​ഹി​ത​നാ​വു​ന്നു; വ​ധു ല​ണ്ട​നി​ലെ ചി​ത്ര​കാ​രി

author

ന്യൂ​ഡ​ല്‍​ഹി: പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നും ഇ​ന്ത്യ​യു​ടെ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ലു​മാ​യി​രു​ന്ന ഹ​രീ​ഷ് സാ​ല്‍​വെ വീ​ണ്ടും വി​വാ​ഹി​ത​നാ​വു​ന്നു. ല​ണ്ട​ന്‍ സ്വ​ദേ​ശി​യും ചി​ത്ര​കാ​രി​യു​മാ​യ ക​രോ​ലി​ന്‍ ബ്രോ​സാ​ര്‍​ഡാ​ണ് അ​റു​പ​ത്ത​ഞ്ചു​കാ​ര​നാ​യ സാ​ല്‍​വെ​യു​ടെ പ്ര​തി​ശ്രു​ത വ​ധു. അ​ടു​ത്ത​യാ​ഴ്ച​യാ​ണ് വി​വാ​ഹം.

ഈ ​വ​ര്‍​ഷം ജൂ​ണി​ലാ​ണ് ഭാ​ര്യ മീ​നാ​ക്ഷി​യു​മാ​യു​ള്ള ബ​ന്ധം ഹ​രീ​ഷ് സാ​ല്‍​വെ പി​രി​ഞ്ഞ​ത്. 38 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്‍​പാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. നോ​ര്‍​ത്ത് ല​ണ്ട​നി​ലാ​ണ് ഹ​രീ​ഷ് സാ​ല്‍​വെ ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന​ത്. ഒ​രു ക​ലാ പ​രി​പാ​ടി​യി​ല്‍ വ​ച്ചാ​ണ് ബ്രോ​സാ​ര്‍​ഡി​നെ ആ​ദ്യ​മാ​യി സാ​ല്‍​വെ ക​ണ്ടു​മു​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി ഇ​രു​വ​രും പ​രി​ച​യ​ത്തി​ലാ​യി​രു​ന്നു.

ഇം​ഗ്ല​ണ്ടി​ലെ​യും വെ​യ്ല്‍​സി​ലെ​യും ക്വീ​ന്‍​സ് കൗ​ണ്‍​സി​ല്‍ ആ​കു​ന്ന​തി​ന് മു​ന്പ് ഇ​ന്ത്യ​യു​ടെ മു​ന്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ ആ​യി​രു​ന്നു ഹ​രീ​ഷ് സാ​ല്‍​വെ. ബ്രോ​സാ​ര്‍​ഡി​ന് 18-കാ​രി​യാ​യ മ​ക​ളു​ണ്ട്. സാ​ല്‍​വെ​യ്ക്ക് ര​ണ്ടു പെ​ണ്‍​മ​ക്ക​ളാ​ണ് സാ​ക്ഷി​യും സാ​നി​യ​യും. കു​ല്‍​ഭൂ​ഷ​ന്‍ ജാ​ദ​വ് കേ​സി​ല്‍ ഇ​ന്ത്യ​യ്ക്കാ​യി രാ​ജ്യാ​ന്ത​ര നീ​തി​ന്യാ​യ കോ​ട​തി​യി​ല്‍ സാ​ല്‍​വെ​യാ​ണ് ഹാ​ജ​രാ​യി​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കമറുദ്ദീനും ഷാജിക്കും രണ്ട് നീതി : അന്തര്‍ധാരകള്‍ സജീവമെന്ന് പാര്‍ട്ടികള്‍ക്കുള്ളില്‍ അടക്കം പറച്ചില്‍ : സിപിഐ(എം) ലും മുസ്ലീം ലീഗിനും വിമതസ്വരം ഉയരുന്നു.

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സ്വര്‍ണ്ണക്കടത്ത് കേസിന്റെ പേരില്‍ നിരവധി പഴികേള്‍ക്കുമ്പോഴും പ്രതിപക്ഷത്തെ രണ്ട് എം.എല്‍.എ മാര്‍ പ്രതികളായ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന നിശബ്ദതയില്‍ സിപിഐ(എം) നുള്ളില്‍ തന്നെ പ്രതിഷേധം ഉയരുന്നു. നിക്ഷേപകരെ പറ്റിച്ച മഞ്ചേശ്വരം എം.എല്‍.എ കമറുദ്ദീനെതിരെ ഇതുവരെ 84 വഞ്ചനകേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ചു എന്ന് എം.എല്‍.എ തന്നെ പരസ്യമായി പറഞ്ഞിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുവാന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. […]

You May Like

Subscribe US Now