മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യു​ടെ​യും പോ​ലീ​സു​കാ​രു​ടെ​യും വീ​ടാ​ക്ര​മി​ക്കും: ഭീ​ഷ​ണി മു​ഴ​ക്കി യു​വ​മോ​ര്‍​ച്ച നേ​താ​വ്

author

കൊ​ല്ലം: ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യു​ടെ​യും പോ​ലീ​സു​കാ​രു​ടെ​യും വീ​ടാ​ക്ര​മി​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശ്യാം ​രാ​ജ്. മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ടു​ള്ള മാ​ര്‍​ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്ക​വേ​യാ​ണ് ഭീ​ഷ​ണി. കു​ണ്ട​റ​യി​ലെ മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ ഓ​ഫീ​സി​ലേ​ക്കാ​യി​രു​ന്നു മാ​ര്‍​ച്ച്‌.

മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യും പോ​ലീ​സു​കാ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും എ​വി​ടെ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ന്നും, കു​ട്ടി​ക​ള്‍ എ​വി​ടെ​യാ​ണ് പ​ഠി​ക്കു​ന്ന​തെ​ന്നു​മു​ള്ള വി​വ​ര​ങ്ങ​ളെ​ല്ലാം ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ട്. പോ​ലീ​സു​കാ​രു​ടെ വീ​ടു​ക​ളി​ലെ​ത്തു​മെ​ന്നു​മു​ള്ള ത​ര​ത്തി​ലു​ള്ള ഭീ​ഷ​ണി സ​ന്ദേ​ശ​മാ​ണ് ശ്യാം ​രാ​ജി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​ത്.

മ​ന്ത്രി കെ.​ടി ജ​ലീ​ല്‍ സ​ഞ്ച​രി​ച്ച കാ​റി​നു കു​റു​കെ വ​ണ്ടി​യി​ട്ട് ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​നും അ​പ​ക​ട​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തി​നും യു​വ​മോ​ര്‍​ച്ച​യു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രേ നേ​ര​ത്തെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നു യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ളി​ല്‍ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് അ​തേ നാ​ണ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​മെ​ന്നാ​ണ് ശ്യാം ​രാ​ജ് പ​റ​ഞ്ഞ​ത്.

അ​തേ​സ​മ​യം, യു​വ​മോ​ര്‍​ച്ച നേ​താ​വി​ന്‍റെ വി​വാ​ദ പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ പ​രാ​തി​ക​ളൊ​ന്നും വ​ന്നി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം ഗൗരവതരം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം:  ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം ഗൗരവതരമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ആക്ഷേപം പുറത്തുവന്നിട്ടും സര്‍ക്കാര്‍ നടപടി എടുക്കാന്‍ വൈകിയെന്നും അദ്ദേഹം വ്യക്തമാക്കി. ആഴ്ചകള്‍ കഴിഞ്ഞാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. മന്ത്രിമാരും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനും അഴിമതി നടന്നതായി വെളിപ്പെടുത്തിയ കേസ് എങ്ങനെ രാഷ്ട്രീയ പ്രേരിതമാകുമെന്നും അദ്ദേഹം ചോദിച്ചു. ലൈഫ് മിഷന്‍ ഭവനനിര്‍മാണ പദ്ധതിയുടെ മറവില്‍ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് സിബിഐ […]

Subscribe US Now