മൊറട്ടോറിയം: നവംബര്‍ അഞ്ചിനകം തുക അക്കൗണ്ടില്‍, കര്‍ശന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്

author

മുംബൈ: വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ കൂട്ടുപലിശ ഒഴിവാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ ബാങ്കിതര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ദേശം. കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാര്‍ച്ച്‌ ഒന്നുമുതല്‍ ആറുമാസ കാലയളവിലേക്കാണ് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചത്.

രണ്ടു കോടി രൂപ വരെയുളള വായ്പകളുടെ തിരിച്ചടവിന് മേലുളള കൂട്ടുപലിശ ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇതിന്റെ ചുവടുപിടിച്ചാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി മറികടക്കുന്നതിനായാണ് വായ്പ തിരിച്ചടവിന് ആറുമാസ കാലയളവിലേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. മൊറട്ടോറിയം കാലാവധി തീരുന്ന മുറയ്ക്ക് ബാങ്കുകള്‍ കൂട്ടുപലിശ ഈടാക്കി തുടങ്ങിയതോടെ, ഇതിനെതിരെ ചിലര്‍ സുപ്രീംകോടതിയെ സമീപിച്ചു.

കൂട്ടുപലിശ ഒഴിവാക്കുന്നത് സംബന്ധിച്ച്‌ തീരുമാനം അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് കൂട്ടുപലിശ ഒഴിവാക്കാന്‍ തീരുമാനിച്ച കാര്യം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.

നവംബര്‍ അഞ്ചിനകം പലിശയും കൂട്ടുപലിശയും തമ്മിലുളള അന്തരം എക്‌സ് ഗ്രേഷ്യയായി തിരിച്ച്‌ ഇടപാടുകാരുടെ അക്കൗണ്ടുകളിലേക്ക് കൈമാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. മാര്‍ച്ച്‌ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെയുളള കാലയളവാണ് ഇതിന് ബാധകമാകുക. ഇതിന്റെ തുടര്‍ച്ചയായാണ് റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ ഇ.ഡി ചോദ്യം ചെയ്യുന്നു

കൊച്ചി: കള്ളപ്പണം വെളുപ്പിച്ച പരാതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞിനെ എന്‍ഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇബ്രാഹിംകുഞ്ഞിനെതിരായ പരാതി. നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെ നടന്ന ഇടപാടില്‍ പാലാരിവട്ടം പാലം കോഴപ്പണവും ഉണ്ടെന്നും ആരോപണം ഉയര്‍ത്തിയിരുന്നു. നോട്ട് നിരോധന സമയത്ത് ഇബ്രാഹിം കുഞ്ഞിന്‍റെ നിയന്ത്രണത്തിലുള്ള മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടുകള്‍ വഴി പത്തുകോടി രൂപയുടെ കള്ളപ്പണമാണ് വെളുപ്പിച്ചത് എന്ന് ചൂണ്ടിക്കാണിക്കുന്നു. […]

You May Like

Subscribe US Now