മൊറട്ടോറിയം രണ്ട് വര്‍ഷം വരെ നീട്ടാനാകുമെന്ന് കേന്ദ്രം

author

ഡല്‍ഹി: രാജ്യത്ത് ബാങ്ക് വായ്‌പകള്‍ക്കുള്ള മൊറട്ടോറിയം രണ്ട് വര്‍ഷം വരെ നീട്ടാനാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും വായ്പാ തുകയുടെ പലിശയും പലിശയുടെ പലിശയും ബാങ്കുകള്‍ ഈടാക്കുന്നുണ്ട്. ഇത് ചോദ്യം ചെയ്‌തുള്ള ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്.

മൊറട്ടോറിയം രണ്ട് വര്‍ഷത്തേക്ക് നീട്ടുന്നതിന് മുന്നോടിയായി ബാങ്കുകളും റിസര്‍വ് ബാങ്കും ചര്‍ച്ച നടത്തി ഒരു തീരുമാനത്തില്‍ എത്തണം. ഒന്നോ രണ്ടോ ദിവസം കൊണ്ട് തീരുമാനം എടുക്കാന്‍ സാധിക്കുന്ന വിഷയമല്ല ഇതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ മൂലം ഉണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ടെന്നാണ് സുപ്രീംകോടതിയുടെ നിലപാട്.

മൊറട്ടോറിയം കാലയളവില്‍ ലോണ്‍ തിരിച്ചടവ് സംബന്ധിച്ച്‌ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും റിസര്‍വ് ബാങ്കിന് പിറകില്‍ കേന്ദ്രത്തിന് ഒളിക്കാന്‍ സാധിക്കില്ലെന്നും കഴിഞ്ഞ ആഴ്ച സുപ്രീം കോടതി കേന്ദ്രത്തോട് സൂചിപ്പിച്ചിരുന്നു. കേന്ദ്ര നിലപാട് സംബന്ധിച്ച്‌ സത്യവാങ്മൂലം ഇനിയും ജഡ്ജിമാര്‍ക്ക് ലഭിക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് അശോക് ഭൂഷണിന്റെ അദ്ധ്യക്ഷതയിലുളള ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയിരിക്കുകയാണ്.

രാജ്യം നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് നാളത്തേക്ക് മാറ്റിയത്. ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഇന്നലെ അവസാനിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതി ഇടപെടണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. മൊറട്ടോറിയം നീട്ടുന്നതിനൊപ്പം മൊറട്ടോറിയം കാലത്തെ പലിശയില്‍ ഇളവ് നല്‍കണം എന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

മാര്‍ച്ചില്‍ മൂന്നുമാസത്തേക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം റിസര്‍വ് ബാങ്ക് പിന്നീട് മൂന്നുമാസത്തേക്ക് കൂടി ദീ‍ര്‍ഘിപ്പിച്ചിരുന്നു. മൊറട്ടോറിയം അവസാനിക്കുന്നതോടെ ആനുകൂല്യം സ്വീകരിച്ചവര്‍ക്ക് അധികമായി ആറ് ഗഡുക്കളും അതിന്റെ പലിശയും അടയ്‌ക്കേണ്ടി വരും. മാര്‍ച്ച്‌ 1 മുതല്‍ ഓഗസ്റ്റ് വരെ രണ്ട് ഘട്ടമായാണ് മൊറട്ടോറിയം നടപ്പാക്കിയത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ മറ്റ‌ന്നാള്‍ ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മത്തായിയുടെ മരണം: സിബിഐ അന്വേഷണം തുടങ്ങി; മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യും

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട ചി​റ്റാര്‍ മ​ത്താ​യി ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യി​ല്‍ അന്വേഷണസംഘം എ​ഫ്‌ഐ​ആ​ര്‍ സ​മ​ര്‍​പ്പി​ച്ചു. മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ്​മോ​ര്‍​ട്ടം ചെ​യ്യ​ണ​മെ​ന്നും സി​ബി​ഐ ആവശ്യപ്പെട്ടു. ഇ​തി​നാ​യി സ​ര്‍​ക്കാ​രി​ന് സി​ബി​ഐ ക​ത്തു ന​ല്‍​കി. മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​കും ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക. മൂ​ന്ന് ഫോ​റ​ന്‍​സി​ക് ഡോ​ക്ട​ര്‍​മാ​ര്‍ അ​ട​ങ്ങു​ന്ന സം​ഘത്തിന്‍റെ നേതൃത്വത്തില്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തണമെന്നുമാണ് സി​ബി​ഐ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ജൂ​ലൈ 28നാ​ണ് വ​നം​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന മ​ത്താ​യി​യെ എ​സ്റ്റേ​റ്റ് കി​ണ​റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. […]

Subscribe US Now