മ​ണ്ണു​മാ​ന്തി​യ​ന്ത്രം ക​യ​റി മ​ല​മ്ബാ​മ്ബ് ച​ത്തു; ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍

author

തൃ​ശൂ​ര്‍: മ​ണ്ണു​മാ​ന്തി​യ​ന്ത്രം ക​യ​റി മ​ല​മ്ബാ​മ്ബ് ച​ത്ത​തി​നെ തു​ട​ര്‍​ന്ന് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ നൂ​ര്‍ അ​മീ​നെ​യാ​ണ് തൃ​ശൂ​ര്‍ വാ​ണി​യം​പാ​റ​യി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ദേ​ശീ​യ പാ​താ നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ഴി​യ​രി​കി​ല്‍ കു​ഴി​യെ​ടു​ക്കാ​ന്‍ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​തി​നി​ടെ യ​ന്ത്രം ദേ​ഹ​ത്ത് ക​യ​റി പാ​മ്ബ് ചാ​വു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ യ​ന്ത്ര​ത്തി​ന്‍റെ ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. നൂ​ര്‍ അ​മീ​നെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. 1972ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം മ​ല​മ്ബാ​മ്ബി​നെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​ത് മൂ​ന്ന് വ​ര്‍​ഷം മു​ത​ല്‍ ഏ​ഴ് വ​ര്‍​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് അ​മേ​രി​ക്ക പ​ല​താ​യി വി​ഭ​ജി​ക്ക​പ്പെ​ട്ടു: ആരോപണവുമായി ഒ​ബാ​മ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് അ​മേ​രി​ക്ക പ​ല​താ​യി വി​ഭ​ജി​ക്ക​പ്പെ​ട്ടെ​ന്ന് ആരോപണവുമായി മു​ന്‍ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ. ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം ഇ​തി​ല്‍ നി​ന്നു​ള്ള തി​രി​ച്ചു​വ​ര​വി​ന് സജ്ജമാകുമെന്നും ഒ​ബാ​മ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​മാ​യ ബി​ബി​സി​ക്കു ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ധ്രു​വീ​ക​രി​ക്ക​പ്പെ​ട്ട രാ​ജ്യ​ത്തെ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്കും ഐക്യതയിലേക്കും മ​ട​ക്കി​ക്കൊ​ണ്ടു വ​ര​ണ​മെ​ങ്കി​ല്‍ അ​ടി​സ്ഥാ​ന​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ പോ​ലും ഇ​നി മാ​റ്റ​മു​ണ്ടാ​ക​ണമെന്ന് ഒ​ബാ​മ പ​റ​ഞ്ഞു. കൂടാതെ, രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളി​ല്‍ ഒ​രു​മ വ​ള​ര​ണം. ഒ​രാ​ള്‍ മ​റ്റൊ​രാ​ളം കേ​ള്‍​ക്കാ​നും […]

You May Like

Subscribe US Now