മ​ന്ത്രി​മാ​ര്‍ പ​റ​യു​ന്ന​തു ക​ര്‍​ഷ​ക​ര്‍ വി​ശ​ദ​മാ​യി കേ​ള്‍​ക്ക​ണം; അ​ഭ്യ​ര്‍​ഥി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ട്വീ​റ്റ്‌

author

ന്യൂ​ഡ​ല്‍​ഹി: കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളെ കു​റി​ച്ച്‌ മ​ന്ത്രി​മാ​ര്‍ പ​റ​യു​ന്ന​തു വി​ശ​ദ​മാ​യി കേ​ള്‍​ക്കാ​ന്‍ ക​ര്‍​ഷ​ക​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി​യു​ടെ വാ​ര്‍​ത്താ​സ​മ്മേ​ള​നം പ​ങ്കു​വ​ച്ചാ​ണു മോ​ദി​യു​ടെ ട്വീ​റ്റ്. വ്യാ​ഴാ​ഴ്ച​യാ​ണു കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​റും, പീ​യൂ​ഷ് ഗോ​യ​ലും വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്.

നി​യ​മം പി​ന്‍​വ​ലി​ക്കാ​തെ സ​മ​ര​ത്തി​ല്‍​നി​ന്ന് പി​ന്‍​മാ​റി​ല്ലെ​ന്നു ക​ര്‍​ഷ​ക​ര്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. ഡ​ല്‍​ഹി അ​തി​ര്‍​ത്തി​ക​ളി​ലെ ക​ര്‍​ഷ​ക​രു​ടെ സ​മ​രം 16-ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. .

ബു​ധ​നാ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്ന ച​ര്‍​ച്ച​യി​ല്‍ നി​ന്ന് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ പി​ന്‍​മാ​റി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ, പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് അ​ഞ്ചി​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ എ​ഴു​തി ന​ല്‍​കി. എ​ന്നാ​ല്‍ കി​സാ​ന്‍ മു​ക്തി മോ​ര്‍​ച്ച നേ​താ​ക്ക​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി ത​ള്ളി. ച​ര്‍​ച്ച വ​ഴി​മു​ട്ടി​യ​തോ​ടെ, നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ളി​ല്‍ തു​റ​ന്ന മ​ന​സോ​ടെ ച​ര്‍​ച്ച​യ്ക്കു ത​യാ​റെ​ന്ന് കൃ​ഷി മ​ന്ത്രി ന​രേ​ന്ദ്ര​സിം​ഗ് തോ​മ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​റാം​വ​ട്ട ച​ര്‍​ച്ച​യ്ക്കു​ള്ള തീ​യ​തി​യി​ല്‍ ഇ​തു​വ​രെ​യും ധാ​ര​ണ​യാ​യി​ല്ല. കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ കേ​ന്ദ്രം ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണ്. മൂ​ന്നു കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളും, വൈ​ദ്യു​തി ബി​ല്ലും പി​ന്‍​വ​ലി​ക്കാ​തെ പ്ര​ക്ഷോ​ഭം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'മന്ത്രി വെറും റബ്ബര്‍ സ്റ്റാംപ് ആയിരുന്നോ?'; ഇബ്രാഹിം കുഞ്ഞിനോട് കോടതി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ആര്‍ ഡി എസിന് കരാര്‍ കൊടുതത്തില്‍ തന്നെ ക്രമക്കേടുണ്ടന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുന്‍ മന്തി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്താണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.തിരുവനന്തപുരത്ത് മസ്ക്കറ്റ് ഹോട്ടലില്‍ ഇതിനുള്ള ഗൂഢാലോചന നടന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി. ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്യാതിരുന്നിട്ടും ആര്‍ഡിഎസിന് കരാര്‍ ലഭിച്ചതില്‍ ഗൂഢാലോചന ഉണ്ട്. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടില്‍ വന്ന പണവും പാലാരിവട്ടം അഴിമതിയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഇനിയും […]

You May Like

Subscribe US Now