മ​യ​ക്കു​മ​രു​ന്ന് കേസ് ; കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നു മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

author

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത്, മ​യ​ക്കു​മ​രു​ന്ന്, ബി​നാ​മി, ഹ​വാ​ല ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു ബി​നീ​ഷ് കോ​ടി​യേ​രി​യെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് 12 മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍.

ഇ​ത്ര​യ​ധി​കം ഏ​ജ​ന്‍​സി​ക​ള്‍ രാ​ഷ്ട്രീ​യ​നേ​തൃ​ത്വ​വു​മാ​യി നേ​രി​ട്ടു ബ​ന്ധ​മു​ള്ള ഒ​രാ​ളെ സു​ദീ​ര്‍​ഘ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യു​ടെ വീ​ട്ടി​ല്‍ താ​മ​സി​ച്ച്‌ ന​ട​ത്തി​യ ഈ ​ഇ​ട​പാ​ടു​ക​ള്‍​ക്ക് രാ​ഷ്ട്രീ​യ​സം​ര​ക്ഷ​ണ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്നു. ഇ​തി​നാ​ലാ​ണ് രാ​ജി ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും മു​ല്ല​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​യും സി​പി​എം എ​ന്ന ബ​ഹു​ജ​ന സം​ഘ​ട​ന​നെ​യും നി​യ​ന്ത്രി​ക്കു​ന്ന സെ​ക്ര​ട്ട​റി​ക്ക് ത​ന്‍റെ വീ​ട്ടി​ല്‍ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ പോ​ലും അ​റി​യി​ല്ലെ​ന്നു പ​റ​ഞ്ഞാ​ല്‍ ആ​രു വി​ശ്വ​സി​ക്കും?. ഒ​ന്നു​കി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്‌ അ​റി​യാ​മാ​യി​രു​ന്നു, അ​ല്ലെ​ങ്കി​ല്‍ ക​ണ്ണ​ട​ച്ചു. ര​ണ്ടാ​യാ​ലും വ​ലി​യ വീ​ഴ്ച​ത​ന്നെ സം​ഭ​വി​ച്ചി​രി​ക്കു​ന്നു. മ​ക്ക​ള്‍​ക്കെ​തി​രേ മു​ന്പും നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. തെ​റ്റു​തി​രു​ത്താ​ന്‍ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ച​താ​ണ്. അ​തൊ​ന്നും ചെ​യ്യാ​തെ അ​ധി​കാ​ര​ത്തി​ന്‍റെ ത​ണ​ലി​ലും പാ​ര്‍​ട്ടി​യു​ടെ മ​റ​വി​ലും തെ​റ്റു​ക​ള്‍ തു​ട​രു​ക​യാ​ണു ചെ​യ്ത​തെ​ന്നും മു​ല്ല​പ്പ​ള്ളി ചൂ​ണ്ടി​ക്കാ​ട്ടി.

ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രേ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ അ​ത്യ​ന്തം ഗു​രു​ത​ര​മാ​ണ്. കോ​ടി​യേ​രി​യു​ടെ മ​റ്റൊ​രു മ​ക​ന്‍ ബി​നോ​യി​ക്കെ​തി​രേ​യും ആ​രോ​പ​ണ​ങ്ങ​ളു​ണ്ട്. അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ സ്വ​ത​ന്ത്ര​മാ​യി അ​ന്വേ​ഷി​ച്ചാ​ല്‍ എ​ല്ലാ ഇ​ട​പാ​ടു​ക​ളി​ലെ​യും മു​ഴു​വ​ന്‍ പ്ര​തി​ക​ളും വൈ​കാ​തെ കു​ടു​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ര്‍​ക്കാ​രും പാ​ര്‍​ട്ടി​യും അ​ഴി​മ​തി​യി​ല്‍ ആ​ണ്ടു​കി​ട​ക്കു​ന്പോ​ള്‍ ഇ​തേ​ക്കു​റി​ച്ചു പാ​ര്‍​ട്ടി​യെ ജീ​വ​നു തു​ല്യം സ്നേ​ഹി​ക്കു​ന്ന അ​ണി​ക​ളു​ടെ വി​കാ​രം നേ​താ​ക്ക​ള്‍ തി​രി​ച്ച​റി​യ​ണം. യ​ഥാ​ര്‍​ഥ ക​മ്യൂ​ണി​സ്റ്റു​കാ​ര്‍ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ തി​ക​ച്ചും രോ​ഷാ​കു​ല​രാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി ചൂ​ണ്ടി​ക്കാ​ട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

Adultfriendfinder Review September 2020

Signing Up At Adultfriendfinder You can also type individuals by their lovemaking preferences and ages. Right now there can also be a extra precise search, the site you possibly can present more specific information about your best hookup companion, including bodily options and passions. It is so-called that they have […]

You May Like

Subscribe US Now