ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍സിബി ചോദ്യം ചെയ്യുന്ന ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച തീരും. ഇതേ തുടര്‍ന്ന് കസ്റ്റഡി നീട്ടിക്കിട്ടാന്‍ എന്‍സിബി ആവശ്യപ്പെടുമെന്നാണ് സൂചന.
കഴിഞ്ഞ മൂന്നു ദിവസമായി ബംഗളൂരു യെലഹങ്കയിലെ എന്‍സിബി ഓഫിസില്‍ ബിനീഷിനെ ചോദ്യം ചെയ്തുവരുകയാണ്. എന്നാല്‍ ബിനീഷ് ഇതിനോട് സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.