യുഎസില്‍ നാശം വിതച്ച്‌ ലോറ ചുഴലിക്കാറ്റ്

author

ലൂസിയാന∙ യുഎസിലെ ലൂസിയാനയില്‍ നാശം വിതച്ച്‌ ലോറ ചുഴലിക്കാറ്റ്. നാലുപേര്‍ മരിച്ചു. ഒട്ടേറെ റോഡുകളില്‍ വെള്ളം കയറി. വന്‍ മരങ്ങള്‍ കടപുഴകിവീണു. നൂറ്റാണ്ടിലെ ഏറ്റവും കരുത്തുറ്റ ചുഴലിക്കാറ്റാണ് ലൂസിയാന തീരത്ത് ആഞ്ഞടിച്ചത്. കനത്തകാറ്റില്‍ ഒരു കസിനോയുടെ മേല്‍ക്കൂര നിലംപൊത്തി. കാറ്റഗറി നാല് വിഭാഗത്തില്‍പെട്ട ലോറ ചുഴലിക്കാറ്റ് മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതിയിലാണ് ആഞ്ഞടിക്കുന്നത്

ലൂസിയാനയില്‍ അഞ്ചുലക്ഷത്തിലേറെ വീടുകളിലും ടെക്സസില്‍ ഒരുലക്ഷത്തിലേറെ വീടുകളിലും വൈദ്യുതി ബന്ധം തടസപ്പെട്ടു. കെട്ടിടങ്ങള്‍ പലതും തകര്‍ന്നു. കാറ്റ് ആഞ്ഞടിക്കുന്നതിന് മുമ്ബ് തന്നെ തീരപ്രദേശത്തെ ആളുകളെ മാറ്റിയത് ദുരന്തത്തിന്റെ ആഴം കുറച്ചു.രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വരു ദിവസങ്ങളില്‍ ദുരന്ത മേഖലയിലെത്തുമെന്ന് അറിയിച്ചു.

അതിനിടെ ലൂസിയാനയിലെ കെമിക്കല്‍ പ്ലാന്റിലുണ്ടായ തീപിടിത്തം ആശങ്ക പരത്തി. പ്രദേശത്ത് ജനങ്ങള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് അഝികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജോസ് കെ. മാണിയെ കൂടെക്കൂട്ടുമെന്ന സൂചന നല്‍കി കോടിയേരി

തി​രു​വ​ന​ന്ത​പു​രം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ സ്വീകരിക്കുമെന്ന സൂചന നല്‍കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു​.ഡി​.എ​ഫ് വി​ട്ട് പു​റ​ത്തു​വ​രു​ന്ന ക​ക്ഷി​ക​ളു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ട് നോ​ക്കി എ​ല്‍​.ഡി​.എ​ഫ് സ്വീ​ക​രി​ക്കു​മെ​ന്നാണ് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയത്. ഇത് യു.ഡി.എഫിനെയും ബി.ജെ.പിയെയും ദുര്‍ബലമാക്കുകയെന്ന പൊതുലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നതുമാകും. യു​.ഡി​.എ​ഫി​ലെ ആ​ഭ്യ​ന്ത​ര ക​ല​ഹ​ത്തി​ല്‍ പ​ങ്കാ​ളി​യാ​കി​ല്ലെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. അയ്യന്‍കാളി സ്മരണയും സംസ്ഥാന രാഷ്ട്രീയവും എന്ന തലക്കെട്ടിലാണ് ലേഖനം. അയ്യന്‍കാളിയുടെ സാമൂഹ്യ പരിഷ്കരണങ്ങളെകുറിച്ച്‌ […]

You May Like

Subscribe US Now