യുഎസ് തെരഞ്ഞെടുപ്പ്: ട്രംപ്​ അനുകൂലികളും എതിരാളികളും ഏറ്റുമുട്ടി; കത്തിക്കുത്തും സംഘര്‍ഷവും

author

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റായി ജോബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറിയുണ്ടെന്ന് ആരോപിച്ചുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. ട്രം‌പ് അനുകൂലികള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ബൈഡനെ അനുകൂലിക്കുന്നവരും തെരുവില്‍ ഇറങ്ങിയിട്ടുണ്ട്. ഇതോടെ പലയിടത്തും അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

വാഷിംഗ്ടണില്‍ ഇന്നലെ വൈകിട്ട് നടന്ന ട്രംപ് അനുകൂലികളുടെ പ്രകടനത്തില്‍ ആയിരത്തോളം പേരാണ് അണിനിരന്നത്. ഇതിനെതിരെ ആന്റിഫ എന്ന സംഘടനയുടെ പ്രവര്‍ത്തകരും കറുത്തവര്‍ഗ്ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളും രംഗത്തെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. വലിയ ക്രമസമാധാന പ്രശ്‌നമാണ് ഉടലെടുക്കുന്നതെന്ന് വാഷിംഗ്ടണ്‍ പോലീസ് വ്യക്തമാക്കി.

ട്രംപ് അനുകൂലികളുടെ പ്രകടനത്തിലേക്ക് ഇരച്ചുകയറിയ എതിര്‍കക്ഷികള്‍ റിപ്പബ്ലിക്കുകളുടെ ചുവന്ന തൊപ്പി വലിച്ചൂരുകയും തീകൊളുത്തുകയും ചെയ്തതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ബൈഡന്‍ 303 വോട്ടുകളുമായി അനിഷേധ്യ ജയം നേടിയെന്ന് ഡെമോക്രാറ്റുകളും ട്രംപിന്റെ ജയമാണ് ആധികാരികവും വിശ്വസനീയവുമെന്ന് റിപ്പബ്ലിക്കുകളും അവകാശപ്പെട്ടുകൊണ്ടിരിക്കേയാണ് പ്രകടനങ്ങള്‍ നടക്കുന്നത്.

ഇതിനിടെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ ബൈഡന്റെ ജയം അംഗീകരിക്കുന്ന തരത്തിലായിരുന്നു ട്രം‌പിന്റെ ശരീര ഭാഷയെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ചിലയിടങ്ങളില്‍ ഇരുകൂട്ടരും പരസ്​പരം അശ്ലീല ആഗ്യം കാണിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്​തു. എന്നാല്‍ ചിലയിടങ്ങളില്‍ കല്ലും ബോട്ടിലുകളുമുപയോഗിച്ച്‌​ പരസ്​പരം എറിയുകയും അക്രമവുമായിരുന്നു.

സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക്​ പിറകില്‍നിന്ന്​ കത്തിക്കുത്ത്​ ഏല്‍ക്കുകയും ചെയ്​തു. അയാളുടെ ആരോഗ്യ നില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.ഇരുവശത്തെയും നിരവധിപേര്‍ക്ക്​ പരിക്കേറ്റു. സംഭവത്തില്‍ 10ഓ​ളം പേരെ അറസ്​റ്റ്​ ചെയ്​തു. നാലുപേരെ തോക്ക്​ ദുരുപയോഗം ചെയ്​തതിനാണ്​ അറസ്​റ്റ് ചെയ്​തത്​.

ട്രംപിനെ എതിര്‍ക്കുന്നവര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചുവന്ന തൊപ്പിയും കൊടിയും കൈക്കലാക്കിയ ശേഷം തീയിട്ട്​ നശിപ്പിച്ചു. സംഘര്‍ഷം കനത്തതോടെ ചിലയിടങ്ങളില്‍ ട്രംപിനെ എതിര്‍ക്കുന്നവര്‍ക്ക്​ നേരെ പൊലീസ്​ കുരുമുളക്​ സ്​പ്രേ അടിക്കുകയും ചെയ്​തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തക്കാളി ലോഡ് കയറ്റിവന്ന ലോറിയില്‍ സ്ഫോടക വസ്തു കടത്തല്‍; വാളയാറില്‍ രണ്ടുപേര്‍ അറസ്റ്റില്‍

വാളയാറില്‍ രേഖകളില്ലാതെ കടത്തിയ വന്‍ സ്‌ഫോടക ശേഖരം പിടികൂടി. തക്കാളി ലോഡ് കയറ്റിവന്ന ലോറിയിലാണ് സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈറോഡില്‍ നിന്ന് അങ്കമാലിയിലേയ്ക്ക് പോവുകയായിരുന്ന മിനിലോറിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. 7000 ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് കണ്ടെടുത്തത്. 35 പെട്ടികളിലായാണ് സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. മിനിലോറിയിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ രവി, പ്രഭു എന്നിവരെയാണ് വാളയാര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പോലിസ് […]

You May Like

Subscribe US Now