യുഡിഎഫിലെ സ്ഥാനാര്‍ത്ഥി തര്‍ക്കത്തില്‍ പരിഹാരം കാണും: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

author

പത്തനംതിട്ട: പൊതു തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം സാധ്യമാകുമെന്നും മുന്നണിയില്‍ പ്രശ്നങ്ങളില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫില്‍ സീറ്റ് നിര്‍ണയത്തില്‍ തര്‍ക്കങ്ങളില്ല. വടകരയിലും കണ്ണൂരിലും ഉണ്ടായ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കും. ചെറിയ പ്രശ്നങ്ങള്‍ മാത്രമാണ് അവിടെ ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.

കെ.സുധാകരന്‍്റേയും മുരളിധരന്‍്റേയും പരസ്യപ്രസ്താവനയെ പറ്റിയുള്ള ചോദ്യത്തിന് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മാത്രമായിരുന്നു ചെന്നിത്തലയുടെ മറുപടി. ആന്തൂരടക്കം സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കുന്നത് എതിര്‍കക്ഷികളെ ഭീഷണിപ്പെടുത്തുന്നത് കൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു. രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് ഇപ്പോള്‍ അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തടവില്‍ കഴിയുമ്ബോള്‍ ലാലുപ്രസാദ് യാദവ് ഫോണ്‍ ചെയ്തത് അന്വേഷിക്കുമെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍

റാഞ്ചി: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുമ്ബോള്‍ ഫോണ്‍ ഫോണ്‍ ഉപയോഗിച്ചത് സംബന്ധിച്ച്‌ മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെതിരേ അന്വേഷണം ആരംഭിച്ചതായി ജാര്‍ഖണ്ഡ് പോലീസ് അറിയിച്ചു. റാഞ്ചി ഡെപ്യൂട്ടി കമ്മീഷണര്‍, സീനിയര്‍ പോലീസ് സൂപ്രണ്ട്, ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയില്‍ (ബിഎംസിജെ) സൂപ്രണ്ട് എന്നിവരോട് ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായി ജാര്‍ഖണ്ഡ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഐ.ജി) ജയില്‍ ബിരേന്ദ്ര ഭൂഷണ്‍ പറഞ്ഞു. കാലിത്തീറ്റ അഴിമതി കേസുകളില്‍ […]

You May Like

Subscribe US Now