യുപിയില്‍ വീണ്ടും സമാനതകളില്ലാത്ത ക്രൂരത; ആറുവയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി ; കരള്‍ ഭക്ഷിച്ചു

author

കാണ്‍പുര്‍: വീണ്ടും സമാനതകളില്ലാത്ത ക്രൂരത, ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തി കുട്ടിയുടെ ശാസകോശം അടക്കമുള്ളവ കൊലപാതകികള്‍ പുറത്തെടുത്തു .

ക്രൂരമായ പീഡനത്തിനും ഇരയായ കുട്ടിയുടെ മൃതദേഹം വനമേഖലയില്‍ വെച്ചാണ് കണ്ടെത്തിയത് . മന്ത്രവാദത്തിനുവേണ്ടിയാണ് കുട്ടിയുടെ ശ്വാസകോശം എടുത്തുമാറ്റിയത് . പൂജ ചെയ്താല്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുമെന്ന വിശ്വാസത്തെ തുടര്‍ന്നാണ് കൊലപാതകികള്‍ ഇത്തരത്തിലൊരു കടും കൈചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.

ഇന്ത്യയെ ഞെട്ടിച്ച സംഭവത്തില്‍ അങ്കുല്‍ കുറില്‍(20), ബീരാന്‍(31) എന്നിവര്‍ അറസ്റ്റിലായി. ദീപാവലിയുടെ തലേദിവസമാണ് കുഞ്ഞിനെ കാണാതായത്. പ്രതികള്‍ കുഞ്ഞിന്റെ ശ്വാസകോശം പരശുറാം കുറില്‍ എന്നയാള്‍ക്കാണ് മന്ത്രവാദത്തിനായി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. 1999 ല്‍ വിവാഹിതനായ ഇയാള്‍ക്ക് കുട്ടികളില്ല കുട്ടികളുണ്ടാവാന്‍ വേണ്ടിയാണ് മന്ത്രവാദം നടത്തിയത്. ദീപാവലിയുടെ തലേ ദിവസം പടക്കം വാങ്ങാനായി പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടുപോയി. കൊലപ്പെടുത്തുന്നതിനു മുന്‍പ് അതി ക്രൂരമായി ബലാല്‍സം​ഗം ചെയ്യുകയും ചെയ്തു. ശേഷം കുട്ടിയുണ്ടാകാനായി അന്ധവിശ്വാസ പ്രകാരം വയര്‍ തുറന്ന് കരള്‍ ഭക്ഷിക്കുകയും ചെയ്തു.

എന്നാല്‍ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാട്ടിലടക്കം തിരഞ്ഞു. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന് നിര്‍ദേശം നല്‍കി. പെണ്‍കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Next Post

പെരിയ ഇരട്ട കൊലപാതകക്കേസ്; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

പെരിയ ഇരട്ട കൊലപാതകക്കേസ് അന്വേഷണം സിബിഐക്ക് കൈമാറിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും, രേഖകള്‍ കൈമാറുന്നില്ലെന്നും വ്യക്തമാക്കി സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലം കോടതി പരിശോധിക്കും. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ സമര്‍പ്പിച്ച തടസഹര്‍ജിയും കോടതിയുടെ പരിഗണനയില്‍ വരും. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും, ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ സിബിഐ അന്വേഷണം സ്റ്റേ […]

You May Like

Subscribe US Now