യുവനടിയെ പീഡിപ്പിച്ചെന്ന ആരോപണം: സംവിധായകന്‍ കമലിനെതിരെ വീണ്ടും പോലീസില്‍ പരാതി

author

തിരുവനന്തപുരം: പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സംവിധായകന്‍ കമല്‍ ചാനലില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പൊലീസില്‍ പരാതി. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശി സുനല്‍ മാത്യു ആണ് ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയത്.

പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയിലെ നായികവേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായി ആരോപിച്ച്‌ യുവനടി കമലിനെതിരെ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയില്‍ ‘അത് നമ്മുടെ സിനിമയില്‍ പണ്ട് നടന്ന സംഭവമാണെന്നും അത് ഞാന്‍ സെറ്റില്‍ ചെയ്തെന്നും’ കമല്‍ പരാമര്‍ശിച്ചതിനെതിരെയാണ് പരാതി. ശിക്ഷ ലഭിക്കേണ്ട കുറ്റം ചെയ്തയാള്‍ പരസ്യമായി കുറ്റസമ്മതം നടത്തിയിരിക്കുകയാണെന്നും, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലി​സ മോ​ണ്ട്ഗോ​മ​റി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി യു​എ​സ്; ഏ​ഴു പ​തി​റ്റാ​ണ്ടി​നി​ടെ മ​ര​ണ​ശി​ക്ഷ നേ​രി​ടു​ന്ന ആ​ദ്യ വ​നി​ത

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ കൊ​ന്ന് കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത കേ​സി​ല്‍ ലി​സ മോ​ണ്ട്ഗോ​മ​റി എ​ന്ന അ​മ്ബ​ത്തി​ര​ണ്ടു​കാ​രി​യു​ടെ വ​ധ​ശി​ക്ഷ യു​എ​സി​ല്‍ ന​ട​പ്പാ​ക്കി. ക​ഴി​ഞ്ഞ എ​ഴു​പ​തു വ​ര്‍​ഷ​ത്തി​നി​ടെ അ​മേ​രി​ക്ക​യി​ല്‍ ആ​ദ്യ​മാ​യി മ​ര​ണ​ശി​ക്ഷ​ക്ക് വി​ധേ​യ​മാ​ക്ക​പ്പെ​ടു​ന്ന ആ​ദ്യ​ത്തെ വ​നി​ത​യു​മാ​ണ് ഇ​വ​ര്‍. ഇ​ന്ത്യാ​ന​യി​ലെ ടെ​റെ ഹോ​ടി​ലു​ള്ള ഫെ​ഡ​റ​ല്‍ ക​റ​ക്ഷ​ണ​ന്‍ കോം​പ്ല​ക്സി​ല്‍​വ​ച്ചാ​ണ് പു​ല​ര്‍​ച്ചെ 1.31ന് ​വി​ഷം കു​ത്തി​വ​ച്ച്‌ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യാ​ന​യി​ലെ കോ​ട​തി ലി​സ​യു​ടെ വ​ധ​ശി​ക്ഷ സ്റ്റേ ​ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍‌ ഇ​ന്ന് സു​പ്രീം കോ​ട​തി ഈ ​ന​ട​പ​ടി […]

You May Like

Subscribe US Now