യുവനടി ജെസീക്ക കാംപെല്‍ അന്തരിച്ചു; മരണവിവരം പുറത്തുവിട്ട് കുടുംബം

author

യുവനടി ജെസീക്ക കാംപെല്‍ അന്തരിച്ചു. 38 വയസായിരുന്നു. താരത്തിന്‍റെ കുടുംബം തന്നെയാണ് മരണവിവരം പുറത്തുവിട്ടത്. ഒറിഗോണിലെ പോര്‍ട്ട്ലാന്‍ഡില്‍ ഡിംസബര്‍ 29നാണ് ജസിക്കയുടെ മരണം സംഭവിച്ചതെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. നാച്ചുറോപതിക് ഫിസിഷ്യന്‍ കൂടിയായ ജെസീക്ക, രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പെട്ടെന്ന് തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

– 1992 ല്‍ ‘ഇന്‍ ദി ബെസ്റ്റ് ഇന്റ്ററസ്റ്റ് ഓഫ് ദ ചില്‍ഡ്രന്‍’ എന്ന ടിവി മൂവിയിലൂടെയാണ് ജസീക്ക കാംപെല്‍ അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് മാത്യു ബ്രോഡെറിക്ക് റീസെ വിതെര്‍സ്പൂണ്‍ എന്നിവര്‍ക്കൊപ്പം ‘ഇലക്ഷന്‍’ എന്ന കോമഡി സറ്റയറിന്‍റെ ഭാഗമായി. 1999 ല്‍ പുറത്തിറങ്ങിയ ‘ഇലക്ഷന്‍’ എന്ന ഈ ചിത്രത്തിലൂടെയാണ് കാംപെല്‍ ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് ‘ഫ്രീക്ക്സ് ആന്‍ഡ് ഗീക്ക്സ്’ എന്ന സീരീസും താരത്തിന് പ്രശസ്തി നേടിക്കൊടുത്തിരുന്നു.

‘ദി സേഫ്റ്റി ഒബ്ജക്റ്റ്സ്’, ‘ജംഗ്’, ‘ഡാഡ്സ് ഡേ’ എന്നിവയാണ് ജസീക്കയുടെ മറ്റ് പ്രമുഖ ചിത്രങ്ങള്‍. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറിയ ജസീക്ക നാച്ചുറോപതിക് ഫിസിഷ്യന്‍ ആയി ജോലി തുടര്‍ന്ന് വരികയായിരുന്നു. ഇതിനിടയിലാണ് മരണം. പത്തുവയസുകാരനായ ഒരു മകനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'സഭ പൂരപ്പാട്ടിനുള്ള സ്ഥലമല്ല' നിങ്ങള്‍ക്ക് പിണറായി വിജയനെ മനസിലായിട്ടില്ല,താനൊരു പ്രത്യേക ജനുസ്‌; ശക്തമായി തിരിച്ചടിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തില്‍ ശക്തമായി പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പുത്രീ വാത്സല്യത്തില്‍ നാടിനെ നശിപ്പിക്കരുതെന്ന കോണ്‍ഗ്രസ് അംഗം പി.ടി തോമസിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി അക്കമിട്ട് മറുപടി പറഞ്ഞു. തന്റെ കൈകള്‍ ശുദ്ധമാണെന്നും പി.ടി തോമസിന് പിണറായി വിജയനെ മനസിലായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ പൂരപ്പാട്ടിനുള്ള സ്ഥലമല്ലെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി. സഭയില്‍ മുഖ്യമന്ത്രിയും പി.ടി തോമസും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദമാണ് നടന്നത്. താന്‍ […]

You May Like

Subscribe US Now