യു​വ​ന​ടി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മം; വ​നി​താ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യ കേ​സെ​ടു​ത്തു

author

കൊ​ച്ചി: ഷോ​പ്പിം​ഗ് മാ​ളി​ല്‍ യു​വ​ന​ടി​യെ ര​ണ്ടു ചെ​റു​പ്പ​ക്കാ​ര്‍ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യ കേ​സെ​ടു​ത്തു. ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം ഹാ​ജ​രാ​ക്ക​ണ​മെ​ന്നും വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ന്‍ പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

ഭ​യ​പ്പെ​ടാ​തെ ഉ​ട​ന്‍ പ്ര​തി​ക​രി​ക്കാ​ന്‍ സ്ത്രീ​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്നും ന​ടി​യെ നേ​രി​ല്‍ ക​ണ്ട് വി​ശ​ദാം​ശ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​മെ​ന്നും ജോ​സ​ഫൈ​ന്‍ വ്യ​ക്ത​മാ​ക്കി.

കൊ​ച്ചി​യി​ലെ പ്ര​മു​ഖ ഷോ​പ്പിം​ഗ് മാ​ളി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ന​ടി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഇ​ന്‍​സ്റ്റ്ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ അ​റി​യി​ച്ച​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം ഷോ​പ്പിം​ഗ് ന​ട​ത്തു​മ്ബോ​ഴാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​തെ​ന്ന് പ​റ​യു​ന്നു. ര​ണ്ട് ചെ​റു​പ്പ​ക്കാ​ര്‍ ത​ന്നെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ര്‍ അ​പ്പോ​ള്‍ ത​ന്നെ അ​വി​ടെ​നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞു. ത​ന്‍റെ സ​ഹോ​ദ​രി ഇ​തു​ക​ണ്ടെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.

ഈ ​ചെ​റു​പ്പ​ക്കാ​ര്‍ ത​ങ്ങ​ളെ ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍​വ​ച്ചും പി​ന്തു​ട​ര്‍​ന്നു. സം​സാ​രി​ക്കാ​നും ശ്ര​മി​ച്ചു. എ​ന്നാ​ല്‍ അ​പ്പോ​ള്‍ പ്ര​തി​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​ത്ത​ര​ക്കാ​രു​ടെ മു​ഖ​ത്ത​ടി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ന​ടി ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ല. പ​രാ​തി ന​ല്‍​കാ​ന്‍ ആ​ലോ​ച​ന​യു​ണ്ടെ​ന്നും ഇ​വ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വി.പി. ജോയി പുതിയ ചീഫ് സെക്രട്ടറി ആകുമെന്ന് സൂചന: കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്ന് തിരിച്ചുവരാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

തിരുവനന്തപുരം : ഫെബ്രുവരിയില്‍ സ്ഥാനം ഒഴിയുന്ന ബിശ്വാസ് മേത്തയ്ക്ക് പകരം വി.പി. ജോയി പുതിയ ചീഫ് സെക്രട്ടറി ആകുമെന്ന് സൂചന. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള ജോയിയുടെ സേവനം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. മികച്ച ഭരണ പരിചയമുള്ള സീനിയര്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായ ജോയി 1987 ബാച്ച് ഉദ്യോഗസ്ഥനാണ്. ഇപ്പോള്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ സെക്രട്ടറി ആയി ജോലി ചെയ്യുന്ന ഇദ്ദേഹം പ്രധാനപ്പെട്ട പല പദവികളും വഹിച്ചിട്ടുണ്ട്.

You May Like

Subscribe US Now