യു.എന്‍ ജീവിതശൈലീരോഗ നിയന്ത്രണ പുരസ്​കാരം കേരളത്തിന്

author

തി​രു​വ​ന​ന്ത​പു​രം: ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ ജീ​വി​ത​ശൈ​ലീ രോ​ഗ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള പു​ര​സ്​​കാ​ര​ത്തി​ല്‍ മു​ത്ത​മി​ട്ട്​ കേ​ര​ളം. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​ടെ​ഡ്രോ​സ് അ​ദാ​നോം ഗെ​ബ്രി​യേ​സ​സ് ആ​ണ് യു.​എ​ന്‍ ചാ​ന​ലി​ലൂ​ടെ അ​വാ​ര്‍ഡ് പ്ര​ഖ്യാ​പി​ച്ച​ത്.

ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ കേ​ര​ളം ചെ​യ്യു​ന്ന വി​ശ്ര​മ​മി​ല്ലാ​ത്ത സേ​വ​ന​ങ്ങ​ള്‍ക്കു​ള്ള അം​ഗീ​കാ​ര​മാ​ണി​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍ അ​റി​യി​ച്ചു. മി​ക​ച്ച ജീ​വി​ത​ശൈ​ലീ രോ​ഗ നി​യ​ന്ത്ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക്​ യു.​എ​ന്‍.​ഐ.​എ.​ടി.​എ​ഫ് എ​ല്ലാ വ​ര്‍ഷ​വും ന​ല്‍കി​വ​രു​ന്ന അ​വാ​ര്‍ഡാ​ണ് ഇ​ത്ത​വ​ണ കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത്. ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ സ​ര്‍ക്കാ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ തി​ര​ഞ്ഞെ​ടു​ത്ത ഏ​ഴു​ രാ​ജ്യ​ങ്ങ​ള്‍ക്കൊ​പ്പ​മാ​ണ് കേ​ര​ള ആ​രോ​ഗ്യ വ​കു​പ്പ്.

റ​ഷ്യ, ബ്രി​ട്ട​ന്‍, മെ​ക്‌​സി​കോ, നൈ​ജീ​രി​യ, അ​ര്‍മീ​നി​യ, സെന്‍റ്​ ഹെ​ല​ന എ​ന്നി​വ​ക്കൊ​പ്പ​മാ​ണ് കേ​ര​ള​ത്തി​ന് അ​വാ​ര്‍ഡ്. ആ​രോ​ഗ്യ വ​കു​പ്പ് ന​ട​പ്പാ​ക്കി​വ​രു​ന്ന ജീ​വി​ത​ശൈ​ലീ രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ മി​ക​വി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ദ​രം ല​ഭി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ ജീ​വി​ത​ശൈ​ലീ രോ​ഗ പ​ദ്ധ​തി​യും അ​തി​ലൂ​ടെ ചി​കി​ത്സ​യും സൗ​ജ​ന്യ സേ​വ​ന​ങ്ങ​ളും വ​ലി​യ ജ​ന​വി​ഭാ​ഗ​ത്തി​ന് ല​ഭ്യ​മാ​ക്കി​യ​താ​ണ്​ പു​ര​സ്​​കാ​ര​മേ​റി​യ​ത്. അ​തി​നൂ​ത​ന​മാ​യ ശ്വാ​സ​കോ​ശ രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി, നേ​ത്ര​പ​ട​ല അ​ന്ധ​ത പ​ദ്ധ​തി, അ​ര്‍​ബു​ദ ചി​കി​ത്സ പ​ദ്ധ​തി, പ​ക്ഷാ​ഘാ​ത നി​യ​ന്ത്ര​ണ പ​ദ്ധ​തി എ​ന്നി​വ​യും കാ​ര​ണ​മാ​യി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നാല്‍പ്പത് ദിവസം മാത്രം പ്രായമായ പി​ഞ്ചു​കു​ഞ്ഞി​നോട് പിതാവിന്റെ കൊടും ക്രൂരത; ആ​റ്റി​ലെ​റി​ഞ്ഞു കൊ​ന്നു

തിരുവനന്തപുരം: പി​താ​വ് നാല്‍പ്പത് ദിവസം മാത്രം പ്രായമായ പി​ഞ്ചു​കു​ഞ്ഞി​നെ ആ​റ്റി​ലെ​റി​ഞ്ഞു കൊ​ന്നു. ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പാ​ച്ച​ല്ലൂ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്ന​യാ​ളാണ് കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊന്നത്. ഇയാളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നൂ​ലു​കെ​ട്ട് ച​ട​ങ്ങ് ദി​ന​ത്തി​ല്‍ ആണ് കുഞ്ഞിനെ ഇയാള്‍ നാല്‍പ്പത് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ആണ് ഇയാള്‍ ആറ്റിലെറിഞ്ഞ് കൊന്നത്. കാരണം വ്യക്തമായിട്ടില്ല. ഇന്ന് രാവിലെയാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.

Subscribe US Now