യു.എസ്. ഓപ്പണ്‍ ; ഗ്രാന്റ് സ്ലാം കിരീടം നവോമി ഒസാക്കക്

author

ന്യൂയോര്‍ക്ക്: വളരെ വാശിയേറിയ യു.എസ്. ഓപ്പണ്‍ ഫൈനലില്‍ നാലാം സീഡുകാരിയായ ജപ്പാന്റെ നവോമി ഒസാക്ക ഒന്നാം സീഡുകാരിയ വിക്ടോറിയേ അസരെന്‍കയെ തകര്‍ത്ത് എറിഞ്ഞ് വനിതകളുടെ യു.എസ്. ഓപ്പണ്‍ സിംഗിള്‍ ഗ്രാന്റ് സ്ലാം കിരീടം നേടി. വാശിയേറിയ മത്സരത്തില്‍ ഒസാക്ക 1-6, 6-3, 6-3 സെറ്റുകള്‍ക്കാണ് അസരെന്‍കയെ തകര്‍ത്തത്.

മത്സരത്തില്‍ ആദ്യ പകുതിയോടെ അസരെന്‍ക 6-1, 2-0 എന്ന നിലയില്‍ ലീഡ് ചെയ്യുമ്ബോള്‍ എല്ലാവരും ലോക ഒന്നാം സീഡുകാരിയായ അസരെന്‍ങ്ക തന്റെ മൂന്നാം ഗ്ലാന്റസ്ലാമിലേക്ക് നടന്നടുക്കുകാണെന്ന് തോന്നിച്ചു. എന്നാല്‍ തുടര്‍ന്നു വന്ന സെറ്റുകളില്‍ ഒസാക്ക കുതിച്ചുയര്‍ന്നു. അങ്ങിനെ ന്യൂയോര്‍ക്കിലെ ആര്‍തര്‍ ആഷ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ രണ്ട് തവണ യു.എസ്. ഓപ്പണ്‍ ഗ്ലാന്റ്സ്ലാം നേടിയ നവോമി ഒസാക്ക തന്റെ മൂന്നാമത്തെ ഗ്രാന്റ്സ്ലാമില്‍ മുത്തമിട്ടു.

മത്സരത്തിന് ശേഷം താന്‍ 2018 ല്‍ ആദ്യമായി യു.എസ്. ഓപ്പണ്‍ നേടിയതിനെക്കുറിച്ച്‌ ഓര്‍ത്തെടുത്തു സംസാരിച്ചു. 2018 ന് ശേഷം താന്‍ ഇത്രകാലം കളിച്ച മാച്ചുകളില്‍ നിന്നെല്ലാം താന്‍ ഒരുപാട് പഠിച്ചുവെന്നും അത് തന്നെ കൂടുതല്‍ കരുത്തുള്ളതാക്കുവാനും കൂടുതല്‍ പക്വതയോടെ കളിക്കുവാനും സാധിപ്പിച്ചു എന്നാണ് നവോമി ഒസാക്ക പറഞ്ഞത്. ഇപ്പോഴാണ് താന്‍ ഒരു കളിക്കാരിയാണെന്ന് ബോധം വന്നു തുടങ്ങിയതെന്നും ആ സത്യം താന്‍ ഉള്‍ക്കൊള്ളുന്നുവെന്നും താരം വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കാമുകി ഫോണ്‍ എടുത്തില്ല; യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചെന്നൈ: കാമുകി കോളുകള്‍ അറ്റന്‍ഡ് ചെയ്യാതെ വന്നതോടെ ജീവനൊടുക്കാന്‍ ശ്രമിച്ച്‌ യുവാവ്. ചെന്നൈ കൊറുക്കുപേട്ട് സ്വദേശിയായ ദുരൈ എന്ന 22 കാരനാണ് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതര പരിക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവ് അബോധാവസ്ഥയിലാണെന്നും നിരീക്ഷിച്ച്‌ വരികയാണെന്നുമാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. കൊറുക്കുപേട്ട് കൊറോണേഷന്‍ നഗര്‍ സ്വദേശിയാണ് ഓട്ടോ ഡ്രൈവറായ ദുരൈ. ഇയാള്‍ സമീപപ്രദേശത്ത് തന്നെയുള്ള ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. ലോക്ക്ഡൗണ്‍ തുടങ്ങിയതിനു ശേഷം ഇരുവരും […]

You May Like

Subscribe US Now