യൂട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി

author

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ യുട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും മുന്‍കൂര്‍ ജാമ്യം ഇല്ല. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്.തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി.തമ്ബാനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

അതേസമയം ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും കോടതിയുടെ രൂക്ഷ വിമര്‍ശവുമുണ്ടായി. കായികബലം കൊണ്ട് നിയമത്തെ നേരിടാന്‍ കഴിയില്ല. ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ടെന്നും ഈ ബാധ്യതയില്‍ നിന്ന് കോടതിക്ക് പിന്മാറാനാവില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

മൂന്ന് പേര്‍ക്കും ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. ജാമ്യം കുറ്റം ചെയ്യുന്നവര്‍ക്ക് പ്രേരണയാകുമെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സ്ഥിതിക്ക് പോലീസിന് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

എന്റെ സ്‌ട്രൈക്കറേറ്റിനെ ഓര്‍ത്ത് ആശങ്കപ്പെടുന്നില്ല- പ്രതികരിച്ച് കെ എല്‍ രാഹുല്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് മോശം പ്രകടനം തുടരുകയാണ്. ആറ് മത്സരത്തില്‍ അഞ്ചിലും തോറ്റ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്ത് നില്‍ക്കുന്ന പഞ്ചാബിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ തുടര്‍ ജയങ്ങള്‍ അനിവാര്യമാണ്. ടീം തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടേണ്ടി വരുന്നത് പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലാണ്. രാഹുലിന്റെ സമ്മര്‍ദ്ദം നിറഞ്ഞ മെല്ലപ്പോക്ക് ബാറ്റിങ്ങിനെതിരേ കഴിഞ്ഞ ദിവസങ്ങളിളെല്ലാം സാമൂഹ്യ […]

You May Like

Subscribe US Now