സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് എന്ന് എഴുപതാം പിറന്നാള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ താരത്തിന് ആശംസകള്‍ നേര്‍ന്നു. ആയുര്‍ ആരോഗ്യ സൗഖ്യത്തോടെ ജീവിതം നയിക്കാനാകട്ടെ എന്നായിരുന്നു മോദിയുടെ ആശംസ
തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ഉള്‍പ്പെടെയുള്ളവരും താരത്തിന് ആശംസകള്‍ നേര്‍ന്നു. രജനിയുടെ ചെന്നൈയിലെ വീടിന് മുന്നില്‍ ആശംസകളുമായി ആരാധകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്
ഡിസംബര്‍ 31ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് രജനികാന്ത് അറിയിച്ചിരിക്കുന്നത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും രജനി വ്യക്തമാക്കിയിട്ടുണ്ട്