രജനീകാന്ത് എസ്.ഗുരുമൂര്‍ത്തിയുമായി കൂടിക്കാഴ്ച നടത്തി

author

ചെന്നൈ∙ ആര്‍എസ്‌എസ് സൈദ്ധാന്തികന്‍ എസ്.ഗുരുമൂര്‍ത്തിയുമായി നടന്‍ രജനീകാന്ത് കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വൈകുന്നേരം പോയസ് ഗാര്‍ഡനിലെ വസതിയില്‍ വച്ച്‌ നടന്ന കൂടിക്കാഴ്ച രണ്ടു മണിക്കൂര്‍ നീണ്ടു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. രജനീകാന്ത് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. രജനീകാന്തിന് രാഷ്ട്രീയത്തില്‍ ശോഭനമായ ഭാവിയുണ്ടെന്നും ബിജെപിയുമായി സഖ്യമുണ്ടാക്കുന്നത് സംസ്ഥാനത്തിന് നല്ലതാണെന്നും ഗുരുമൂര്‍ത്തി നേരത്തെ പറഞ്ഞിരുന്നു.

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതിനാല്‍ കോവിഡ് സമയത്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനോട് ഡോക്ടര്‍മാര്‍ എതിരഭിപ്രായം പറഞ്ഞതായി കുറച്ചുനാള്‍ മുമ്ബ് രജനീകാന്ത് വെളിപ്പെടുത്തിയിരുന്നു. രജനി മക്കള്‍ മന്‍ട്രത്തിന്റെ ഭാരവാഹികളുമായി ആലോചിച്ച്‌ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ ഇല്ലയോ എന്ന് ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും താരം അറിയിച്ചിരുന്നു. നവംബറില്‍ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് കൂടി സ്വപ്ന സുരേഷുമായി അടുത്ത ബന്ധം : ഇതുവരെ ഒരു വിവാദത്തിലും പെടാത്ത മലബാര്‍ മേഖലയില്‍ നിന്നുള്ള മന്ത്രിയുടെ ബന്ധത്തില്‍ ഞെട്ടി പാര്‍ട്ടി നേതൃത്വം : മന്ത്രിസഭയെ കാത്തിരിക്കുന്നത് വലിയ വിവാദം

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ ഉള്ള ഒരു മന്ത്രിക്ക് സ്വപ്ന സുരേഷുമായി അടുപ്പമുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. കഴിഞ്ഞ നാലരവര്‍ഷകാലവും ഒരുവിവാദത്തിലും ഉള്‍പ്പെടാത്ത മലബാര്‍ മേഖലയില്‍ നിന്നുള്ള മന്ത്രിക്കാണ് സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന വിവരം പുറത്തുവരുന്നത്. സ്വര്‍ണ്ണക്കടത്ത് വിവാദത്തെ തുടര്‍ന്ന് ഉന്നതരില്‍ ആര്‍ക്കെല്ലാം സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്നറിയുവാന്‍ മുഖ്യമന്ത്രി സംസ്ഥാന ഇന്റലിജന്‍സിനെ ചുമതലപ്പെടുത്തിയിരുന്നു. സംസ്ഥാന ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഇതുവരെ ഒരു വിവാദത്തിലും പെടാത്ത ഈ മന്ത്രിക്ക് സ്വപ്ന സുരേഷുമായി […]

You May Like

Subscribe US Now