രാംവിലാസ് പസ്വാന്‍റെ ശവസംസ്ക്കാര ചടങ്ങുകള്‍ ഇന്ന് പറ്റ്നയില്‍ നടക്കും

author

ന്യൂ​ഡ​ല്‍​ഹി: അ​ന്ത​രി​ച്ച കേ​ന്ദ്ര മ​ന്ത്രി രാം​വി​ലാ​സ് പ​സ്വാ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ഇ​ന്ന് ബി​ഹാ​റി​ലെ പ​റ്റ്ന​യി​ല്‍ നടക്കും. കേന്ദ്രമന്ത്രിസഭയെ പ്രതിനിധീകരിച്ച്‌ മന്ത്രി രവിശങ്കര്‍ പ്രസാദ് ചടങ്ങില്‍ പങ്കെടുക്കും. വെ​ള്ളി​യാ​ഴ്ച ഡ​ല്‍​ഹി​യി​ലെ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം രാ​ത്രി​ പ​റ്റ്ന​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു. പ​റ്റ്്ന​യി​ലെ എ​ല്‍​.ജെ.​പി ഓ​ഫീ​സി​ല്‍ ന​ട​ത്തു​ന്ന പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷ​മാണ് സം​സ്കാ​ര​ച​ട​ങ്ങു​ക​ള്‍ ആരംഭിക്കുക. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്ക്കാരം.

ഡ​ല്‍​ഹി​യി​ലെ ജ​ന്‍​പ​ഥി​ലു​ള്ള വ​സ​തി​യി​ല്‍ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്, ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ് തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ അ​ന്ത്യോ​പ​ചാ​രം അ​ര്‍​പ്പി​ച്ചി​രു​ന്നു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി​യി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച​യാ​ണ് പ​സ്വാ​ന്‍ അ​ന്ത​രി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശിവശങ്കറിന് ഇന്ന് നിര്‍ണായകം; കസ്റ്റംസ് ചോദ്യം ചെയ്യും, ഇനി വ്യക്തത വരാനുളളത് ഏതാനും കാര്യങ്ങളില്‍ മാത്രം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിയോടെ കസ്റ്റംസ് ഓഫീസിലെത്താനാണ് ശിവശങ്കറിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ പതിനൊന്ന് മണിക്കൂറോളം ചോദ്യംചെയ്‌ത ശേഷം രാത്രി പത്തോടെ അദ്ദേഹത്തെ വിട്ടയച്ചിരുന്നു. ശിവശങ്കറിനെതിരെ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും ഏതാനും ചില കാര്യങ്ങളില്‍ മാത്രമാണ് വ്യക്തത വരാനുളളതെന്നുമാണ് കസ്റ്റംസ് നല്‍കുന്ന സൂചന. ശിവശങ്കറിന്റെ അറിവോടെ സ്വപ്ന ലോക്കറില്‍ സൂക്ഷിച്ച തുകയുടെ ഉറവിടത്തെ കുറിച്ച്‌ അന്വേഷിച്ചില്ലേയെന്ന […]

Subscribe US Now