രാജസ്ഥാന്‍ റോയല്‍സ് മത്സരം ഇന്ന് : സഞ്ജു സാംസന് മത്സരം നിര്‍ണ്ണായകം

author

ആദ്യ രണ്ട് മത്സരത്തിലെ മിന്നും പ്രകടനത്തിനുശേഷം നിറം മങ്ങിപ്പോയ സഞ്ജു സാംസണും രാജസ്ഥാനും ഇന്ന് കളത്തിലിറങ്ങുന്നു. സഞ്ജു സാംസന്റെ മികവില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച രാജസ്ഥാന് അടുത്ത മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെടുവാന്‍ ആയിരുന്നു വിധി. ഈ മൂന്ന് മത്സരങ്ങളില്‍ സഞ്ജുവിന് തിങ്ങാനും സാധിച്ചില്ല. ധോണിക്ക ശേഷം ഇന്‍ഡ്യന്‍ ടീമില്‍ കയറുവാന്‍ ശ്രമിക്കുന്ന സഞ്ജുവിന് ആദ്യ മത്സരങ്ങളിലെ പ്രകടനത്തോടെ ഏവരുടെയും കൈയടി നേടുവാന്‍ സാധിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ താരങ്ങളെല്ലാം സഞ്ജു ഇന്ത്യന്‍ ടീമില്‍ എത്തുമെന്ന് പ്രവചിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം തീര്‍ത്തും നിരാശജനകമായിരുനനു. നിലയുറക്കും മുന്‍പ് തന്നെ പന്ത് ഉയര്‍ത്തിപ്പിടിച്ച് വിക്കറ്റ് തുലക്കുന്ന സഞ്ജുവിനെതിരെ ആരാധകര്‍ പോലും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഇത്ര മികച്ച തുടക്കം ലഭിച്ചിട്ടുപോലും അത് മുതലാക്കുവാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വിളിക്ക് സഞ്ജു ഒരുപാട് കാലം കാത്തിരിക്കേണ്ടിവരും 2014 മുതല്‍ ഐ പിഎല്‍ കളിക്കുനന സഞ്ജു ഏതാനും കളിക്ക് ശേഷം പിന്നോട്ട് പോകുന്ന രീതിയാണ് കണ്ടുവരുന്നത്. സ്ഥിരതിയില്ലാത്ത ഈ ബാറ്റിങ്ങ് തന്നെയാണ് സഞ്ജുവിന് വിനയാകുന്നത്. ഇഷാന്‍ കിഷന്‍, മായങ്ക് അഗര്‍വാള്‍, ദേവദത്ത് പടിക്കല്‍, തുടങ്ങിയ ഒരുപറ്റം യുവതാരങ്ങള്‍ ഐപി.എല്‍ ല്‍ അരങ്ങ് തകര്‍ക്കുന്നതും സഞ്ജുവിന് ദോഷകരമാണ്. ആദ്യ ഐപിഎല്‍ സീസണ്‍ കളിക്കുന്ന മലയാളിയായ ദേവദത്ത് ഇതുവരെ മൂന്ന് അര്‍ദ്ധസെഞ്ച്വറി നേടിക്കഴിഞ്ഞിട്ടുണ്ട്. സ്വനംത പ്രതിഭകൊണ്ട് കളി ഇന്നുമുതല്‍ പുറത്തെടുക്കുവാന്‍ സഞ്ജുവിന് കഴിഞ്ഞിട്ടില്ലെങ്കില്‍ അത് സ്വന്തം ടീമായ രാജസ്ഥാനും ദോഷകരമായി മാറും. മൂന്ന് കളി പരാജയപ്പെട്ട രാജസ്ഥാന്‍ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ പിന്നിലാണ്. ഇനിയുള്ള ഓരോ മത്സരവും സഞ്ജുവിനും രാജസ്ഥാനും നിര്‍ണ്ണായകമാണ്. .

Leave a Reply

Your email address will not be published. Required fields are marked *

Next Post

മൊറട്ടോറിയം കാലയളവിലെ പലിശ തിരിച്ചടവിന് ഇളവില്ല: കേന്ദ്രവും, ആര്‍ബിഐയും സുപ്രീംകോടതിയില്‍

ന്യൂ ഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകളില്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്ന കാലയളവിലെ പലിശ തിരിച്ചടവിന് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാരും, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീംകോടതിയില്‍. ണ്ട് കോടി രൂപ വരെ വായ്പ എടുത്തവര്‍ക്ക് ആണ് കൂട്ട് പലിശ ഒഴിവാകും. ചെറുകിട വ്യവസായങ്ങള്‍ക്ക് ആയുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ […]

Subscribe US Now