രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

author

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോട്രയിന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം വീഡിയോ കോണ്‍ഫ്രന്‍സ് വഴിയായിരുന്നു. രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രയിന്‍ ഇന്ത്യ സ്മാര്‍ട്ടായിക്കൊണ്ടിരിക്കുന്നുവെന്നതിന് തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നഗരവല്‍ക്കരണത്തെ മുന്‍കാലങ്ങളില്‍ ഒരു ഇല്ലാതാക്കേണ്ട വെല്ലുവിളിയായാണ് കണ്ടിരുന്നതെന്നും ഇക്കാലത്ത് അതൊരു സാധ്യതയായാണ് കണക്കാക്കുന്നതെന്നും 2014 ല്‍ രാജ്യത്ത് 5 നഗരങ്ങളില്‍ മാത്രമാണ് മെട്രോ ട്രയിന്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് 18 നഗരങ്ങളില്‍ മെട്രോ ഓടുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യത്ത 25 നഗരങ്ങളിലേക്കും 2025 ആവുമ്ബോഴേക്കും മെട്രോട്രയിന്‍ സംവിധാനം വ്യാപിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും നിലവില്‍ രാജ്യത്താകമാനമായി 700 കിലോമീറ്റര്‍ നീളത്തിലാണ് മെട്രോയുള്ളതെന്നും അത് 1,700 കിലോമീറ്ററായി വര്‍ധിപ്പിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഉദ്ഘാടന യോഗത്തില്‍ ഡല്‍ഡി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പങ്കെടുത്തു. ഡ്രൈവറില്ലാ മെട്രോ ട്രയിന്‍ യാഥാര്‍ത്ഥ്യമാക്കിയത് മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തിന്റെ ഭാഗമായാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതിന് മകനും അച്ഛനും കുടുങ്ങി ; പൊലീസിനെ ഞെട്ടിച്ച്‌ മകന്റെ മൊഴി

ആലപ്പുഴ : അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതിന് പൊലീസിന്റെ വലയില്‍ കുടുങ്ങിയത് അച്ഛനും മകനും. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയായ 22കാരനും ഇയാളുടെ പിതാവുമാണ് പിടിയിലായത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡു ചെയ്യുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് പൊലീസിന്റെ കൈയ്യില്‍ 22-കാരന്‍ അകപ്പെടുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. മകന്റെ ഈ ലീലാവിലാസം പിതാവ് അറിഞ്ഞിരുന്നില്ല. അച്ഛന്റെ ഫോണ്‍ ഉപയോഗിച്ചായിരുന്നു മകന്‍ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നത്. ഇതോടെ […]

You May Like

Subscribe US Now