രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി

author

തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയിരിക്കുന്നത്. ഈ മാസം ഒരു രൂപയിലധികമാണ് ഇന്ധന വില വര്‍ധിച്ചത്. കഴിഞ്ഞ കൊല്ലം 13 തവണയാണ് ഇന്ധന വില വര്‍ധിച്ചത് എങ്കില്‍ ഈ വര്‍ഷം ആദ്യ മാസം തന്നെ മൂന്നുതവണ ഇന്ധനത്തിന് വിലകൂടി.

കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 84 രൂപ 86 പൈസയാണ്. ഡീസലിനാവട്ടെ ഇന്ന് 78 രൂപ 98 പൈസയും. കോഴിക്കോട് പെട്രോള്‍ -84.91, ഡീസല്‍ -79.03 എന്നിങ്ങനെയാണ് വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് -86 .73, ഡീസല്‍ -80. 73 എന്നിങ്ങനെയാണ് വില. ഇന്ധന വിലക്കയറ്റം ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണമായതെന്നാണ് എണ്ണക്കമ്ബനികളുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യന്‍ താരങ്ങളുടെ പരുക്കിനു കാരണം ഐപിഎല്‍: ജസ്റ്റിന്‍ ലാംഗര്‍

ഇന്ത്യന്‍ താരങ്ങള്‍ക്ക് തുടര്‍ച്ചയായി പരുക്ക് പറ്റാന്‍ കാരണം ഐപിഎല്‍ എന്ന് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ശരിയായ സമയത്തല്ല നടത്തിയതെന്നും നിരവധി ഇന്ത്യന്‍ താരങ്ങള്‍ക്കാണ് പരുക്ക് പറ്റിയതെന്നും ലാംഗര്‍ പറഞ്ഞു. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്ബരയിലെ അവസാന മത്സരം നാളെ തുടങ്ങാനിരിക്കെയാണ് ലാംഗറുടെ പ്രതികരണം. “എത്ര താരങ്ങള്‍ക്കാണ് പരുക്കേറ്റത്. പരിമിത ഓവര്‍ മത്സര പരമ്ബരകളിലും ടെസ്റ്റ് പരമ്ബരകളിലുമൊക്കെ പരുക്കുക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐപിഎല്‍ നടത്തിയത് ശരിയായ സമയത്തല്ല […]

You May Like

Subscribe US Now