രാജ്യത്ത് ഇന്ന് മുതല്‍ സിനിമാ തിയറ്ററുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കും, കേരളത്തില്‍ തുറക്കില്ല

author

ന്യൂഡല്‍ഹി: ഏഴുമാസം നീണ്ട അടച്ചിടലിനൊടുവില്‍ ഇന്ത്യയില്‍ ഇന്ന് മുതല്‍ സിനിമാ തിയേറ്ററുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, കേന്ദ്ര വാര്‍ത്തവിതരണ മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുക. എന്നാല്‍ കേരളത്തില്‍ സിനിമ തിയേറ്റററുകള്‍ ഇപ്പോള്‍ തുറക്കില്ല.

ചലച്ചിത്രമേഖല വളരെ വേഗം പഴയ പ്രതാപം വീണ്ടെടുക്കുന്നത് കാണാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവദേദ്ക്കര്‍ പറഞ്ഞു. എന്നാല്‍ കോവിഡ് വ്യാപനം ഉണ്ടാകാന്‍ കാരണമാകത്ത വിധത്തില്‍ എല്ലാവരും ഉത്തരവാദിത്വത്തൊടെ സാഹചര്യത്തെ കൈകാര്യം ചെയ്യണമെന്നും പ്രകാശ് ജാവദേദ്ക്കര്‍ അഭ്യര്‍ത്ഥിച്ചു.

തിയറ്ററുകളും മള്‍ട്ടിപ്ലക്സുകളും നിര്‍ബന്ധമായും പിന്തുടരേണ്ട അടിസ്ഥാന നടപടിക്രമങ്ങളും (എസ് ഒപി) കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗണ്‍ അണ്‍ലോക്ക് 5ന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം തിയറ്ററുകളില്‍ 50 ശതമാനം സീറ്റിങ് കപ്പാസിറ്റി മാത്രമേ അനുവദിക്കുകയുള്ളൂ. എസ് ഒപി പ്രകാരം, തിയറ്ററിലെത്തുന്നവര്‍ക്ക് ഇടയില്‍ ശാരീരിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. അതിനാല്‍ തന്നെ ഒന്നിടവിട്ടാവും സീറ്റിംഗ് ഒരുക്കുക.

എല്ലാ തിയറ്ററുകളിലും സാനിറ്റൈസര്‍ സൗകര്യവും കൈകഴുകുന്നതിനുള്ള സൗകര്യങ്ങളും നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ആരോഗ്യ സേതു ആപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും സിനിമ കാണാനെത്തുന്നവരെ ഷോ തുടങ്ങും മുന്‍പ് തെര്‍മല്‍ സ്ക്രീനിംഗ് നടത്തുകയും ചെയ്യും. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്ത വ്യക്തികളെ മാത്രമേ തിയറ്ററുകളില്‍ പ്രവേശിപ്പിക്കൂ.

ബോക്സ് ഓഫീസ് കൗണ്ടറുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെങ്കിലും ഓണ്‍ലൈന്‍ ബുക്കിംഗിനെയാണ് മന്ത്രാലയം പരമാവധി പ്രോത്സാപ്പിക്കുന്നത്. ബോക്സ് ഓഫീസ് കൗണ്ടറുകള്‍ ദിവസം മുഴുവന്‍ തുറന്നിരിക്കും. തിരക്ക് ഒഴിവാക്കുന്നതിനായി അഡ്വാന്‍സ് ബുക്കിംഗ് അനുവദിക്കുകയും ചെയ്യും. ശാരീരിക അകലം പാലിക്കുന്നതിനും ക്യൂ നിയന്ത്രിക്കുന്നതിനുമായി ഫ്ലോര്‍ മാര്‍ക്കറുകളും സ്ഥാപിക്കും.

ഇടവേളകളില്‍ തിയറ്ററിന് അകത്ത് ഇറങ്ങി നടക്കുന്നതിനും മറ്റും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിയറ്ററിന് അകത്ത് ഭക്ഷണപാനീയങ്ങള്‍ അനുവദനീയമല്ല. പാക്ക് ചെയ്ത ഭക്ഷണപാനീയങ്ങള്‍ മാത്രം വില്‍ക്കുകയും നീണ്ട ക്യൂ ഒഴിവാക്കാനായി ഫുഡ് കൗണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഷോ ആരംഭിക്കുന്നതിനു മുന്‍പ് തിയറ്ററിനു മുന്നിലെ തിരക്ക് നിയന്ത്രിക്കാനായി ഹാളിനു പുറത്ത് ഷോ ടൈം കൃത്യമായി രേഖപ്പെടുത്തും.

ബോക്സ് ഓഫീസ് ഏരിയയും മറ്റ് പരിസരങ്ങളും കൃത്യമായി അണുവിമുക്തമാക്കേണ്ടതുണ്ട്. തിയറ്ററിനകത്തെ എല്ലാ എയര്‍കണ്ടീഷണറുകളുടെയും താപനില ക്രമീകരണം 24-30 ഡിഗ്രി സെല്‍ഷ്യസിനു ഇടയിലായിരിക്കും.

മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകളുടെ ശുചിത്വം ഉറപ്പു വരുത്തുക തുടങ്ങിയവയുമായി ബന്ധപ്പെട്ട കോവിഡ് സുരക്ഷാനിര്‍ദേശങ്ങളും അറിയിപ്പുകളും സ്ക്രീനിംഗിനു മുന്‍പും ശേഷവും ഇടവേളയിലുമെല്ലാം ഉണ്ടായിരിക്കും. ആവശ്യം വന്നാല്‍ ബന്ധപ്പെടുന്നതിനായി സിനിമാഹാളില്‍ ഫോണ്‍ നമ്ബറും വിവരങ്ങളും നല്‍കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി

ജസ്റ്റിസ് എന്‍.വി രമണയ്‌ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. അഭിഭാഷകരായ ജി.എസ്. മണി, പ്രദീപ് കുമാര്‍ യാദവ് എന്നിവരാണ് കോടതിയെ സമീപിച്ചത്. പദവി ദുരുപയോഗം ചെയ്ത് ജഗന്‍ മോഹന്‍ റെഡ്ഡിസുപ്രിംകോടതി സിറ്റിംഗ് ജഡ്ജിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്‍. ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാര്‍ട്ടി കക്ഷിയായി വരുന്ന കേസുകളില്‍ ജസ്റ്റിസ് എന്‍.വി. രമണ, […]

You May Like

Subscribe US Now