രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 35,39,712 ആണ്. മരണ സംഖ്യ 63,657 ആയി. 27,12,520 ലക്ഷം പേര്‍ക്ക് കൊവിഡ് ഭേദമായി.
മഹാരാഷ്ട്രയിലും പ്രധാന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്. ആന്ധ്രയില്‍ 10,548 പേര് ഇന്നലെ രോഗ ബാധിതരായി. കര്‍ണാടക 8,324, തമിഴ് നാട് 6,352, ഉത്തര്‍ പ്രദേശ് 5684, പശ്ചിമ ബംഗാള്‍ 3012, രാജസ്ഥാന് 1407, ജാര്‍ഖണ്ഡ് 1,299 എന്നിങ്ങനെയാണ് ഇന്നലെ രോഗം ബാധിച്ചവരുടെ എണ്ണം.
അതേസമയം, മെട്രോ സര്‍വ്വീസുകള്‍ അടുത്ത മാസം 7 മുതല്‍ അനുവദിച്ചു കൊണ്ട് അണ്‍ലോക്ക് നാല് മാര്‍ഗ്ഗനിര്‍ദ്ദേശം കേന്ദ്രം പുറത്തിറക്കി. രാഷ്ട്രീയ സാമൂഹ്യ മത കായിക കൂട്ടായ്മകള്‍ക്ക് ഉപാധികളോടെ അനുവാദം നല്‍കും. സ്കൂളുകളും കോളേജുകളും അടഞ്ഞു കിടക്കും. തീവ്രബാധിത മേഖലകള്‍ക്കു പുറത്ത് പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ അനുമതി വാങ്ങണം. അടഞ്ഞുകിടക്കുന്നവയുടെ പട്ടികയില്‍ നിന്ന് ബാറുകള്‍ ഒഴിവാക്കി.