‘രാജ്യത്ത് മോദിയുണ്ടെങ്കില്‍ എന്തും സാധ്യമാണ്’; ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ

author

പാട്‌നാ : പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും ബീഹാറിന്റെ മുഖഛായ മാറ്റിയ പരിവര്‍ത്തനമാണ് ഭരണത്തിലൂടെ കാഴ്ചവെച്ചതെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ. ബീഹാറിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായ റാലികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാസഖ്യത്തിനെതിരെ ശക്തമായ പോരാട്ടമാണ് ഇത്തവണ കാഴ്ചവയ്ക്കുകയെന്ന് പറഞ്ഞ ജെ.പി.നദ്ദ കര്‍ഷകരുടെ ക്ഷേമം കേന്ദ്രസര്‍ക്കാറിന്റെ പ്രഥമ പരിഗണനയാണെന്നും വ്യക്തമാക്കി.രാജ്യത്താകമാനം ആരോഗ്യ മേഖലയ്ക്കും കാര്‍ഷിക മേഖലയ്ക്കും മോദി സര്‍ക്കാര്‍ ശക്തമായ ഉണര്‍വ്വാണ് നല്‍കിയത്. കേന്ദ്രപദ്ധതികള്‍ വിജയകരമായി നടപ്പാക്കിയ ബീഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാറിനും ജനങ്ങള്‍ക്കും നദ്ദ നന്ദി പറഞ്ഞു.

മോദിയുണ്ടെങ്കില്‍ രാജ്യത്ത് എന്തും സാധ്യമാണ്; നീതിഷിലൂടെ ബീഹാറിന്റെ മുന്നേറ്റം ഉറപ്പാണെന്ന മുദ്രാവാക്യവും നദ്ദ പ്രസംഗത്തിലൂടെ ഉയര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ: ഏഴാം വട്ട ഇന്ത്യ- ചൈന കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്

ഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ഇന്ത്യ-ചൈന ഏഴാം കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് നടക്കും. സംഘര്‍ഷ മേഖലകളില്‍ നിന്നും സൈന്യത്തെ പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ ഇന്ത്യ ശക്തമായി ആവശ്യപ്പെടുമെന്നാണ് വിവരം. ചുഷൂല്‍ – മോള്‍ഡോയില്‍ വച്ചാണ് ചര്‍ച്ച. ഫിംഗര്‍ മേഖലകളില്‍ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച ചൈന ക്യത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഇത് അംഗീകരിച്ച്‌ ചൈന വിശദാംശങ്ങള്‍ നല്‍കിയാലാകും ചര്‍ച്ചകള്‍ ഫലം കാണുന്ന തലത്തിലേക്ക് നീങ്ങുന്നത്. ബോധ്യപ്പെടുന്ന […]

You May Like

Subscribe US Now