രാജ്യത്ത് 32,981 പുതിയ കൊവിഡ് ബാധിതരും 391 മരണവും; ചികിത്സയിലുള്ളവര്‍ 4 ലക്ഷത്തില്‍ താഴെ

author

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 32,981 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 391 പേര്‍ കൂടി മരിച്ചു. രാജ്യത്ത് ആകെ രോഗബാധിതര്‍ 96,77,203 ആയി. മരണസംഖ്യ 1,40,573 ആയി.

ഇന്നലെ 39,109 പേര്‍ രോഗമുക്തരായി. നിലവില്‍ 3,96,729 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 91,39,901 പേര്‍ രോഗമുക്തരായി.

രോഗബാധിതരുടെ പ്രതിദിന എണ്ണം അരലക്ഷത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇത് 29ാം ദിനമാണ്. നവംബര്‍ ഏഴിനാണ് ഒടുവില്‍ 50,000 കടന്നത്.

എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു. ഇന്നലെ 8,01,081 സാംപിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് 32,981 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 14,77,87,656 സാംപിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആന്ധ്രയില്‍ 'അജ്ഞാത രോഗം': ചികിത്സ തേടിയവരുടെ എണ്ണം 350 കടന്നു, അപസ്മാര സമാനമായ രോഗലക്ഷണങ്ങള്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ അജ്ഞാത രോഗം ബാധിച്ച്‌ ചികിത്സ തേടിയവരുടെ എണ്ണം 350 കടന്നു. അപസ്മാരത്തിന് സമാനമായ രീതിയില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച 45 കാരന്‍ വിജയവാഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ആരോഗ്യമന്ത്രി അല്ല കാളികൃഷ്ണ ശ്രീനിവാസ് ആശുപത്രിയില്‍ എത്തി ചികിത്സാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ആന്ധ്രാപ്രദേശിലെ എലുരുവിലാണ് കുട്ടികള്‍ അടക്കം നിരവധിപ്പേര്‍ക്ക് ഒരേസമയം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുഴഞ്ഞുവീണ ആളുകളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപസ്മാരം, തലവേദന, […]

You May Like

Subscribe US Now