രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ കേസെടുത്ത് പൊലീസ്

author

ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനായി പോയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ കേസ്. പകര്‍ച്ചവ്യാധി ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ ഹത്‌റാസ് പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ എത്തിയ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് തടഞ്ഞു. ഡല്‍ഹിഉത്തര്‍പ്രദേശ് അതിര്‍ത്തിയിലാണ് ഇരുവരും ഉള്‍പ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടഞ്ഞത്.

ഹത്‌റാസ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. ഇതിന് ഫോറന്‍സിക് തെളിവില്ല. മരണ കാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ്. ജാതി സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പൊലീസ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എഡിജിപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അഫ്ഗാനിസ്ഥാനില്‍ സ്ഫോടനം; ഒമ്ബത് മരണം

അഫ്​ഗാനിസ്ഥാനിലെ ഹെല്‍മന്ദ്​ പ്രവിശ്യയിലുണ്ടായ ബോംബാക്രമണത്തില്‍ ഒമ്ബത്​ പേര്‍ കൊല്ലപ്പെട്ടു. അഞ്ച്​ സൈനികരും രണ്ട്​ സ്​ത്രീകള്‍ ഉള്‍പ്പെടെ നാല്​ പ്രദേശവാസികളുമാണ്​ കൊല്ലപ്പെട്ടതെന്ന്​ ഗവര്‍ണറുടെ ഓഫീസ്​ അറിയിച്ചു. ഒരു കുഞ്ഞ്​ ഉള്‍പ്പെടെ നിരവധി പേര്‍ക്ക്​ പരിക്കേറ്റിട്ടുണ്ട്​. സ്​ഫോടക വസ്​തുക്കള്‍ നിറച്ച കാര്‍ ​മാണ്ഡ സെക്യൂരിറ്റി ചെക്​പോസ്​റ്റിനടുത്ത്​ വെച്ച്‌​ പൊട്ടിത്തെറിക്കുകയായിരുന്നു.മാണ്ഡ ചെക്​പോസ്​റ്റില്‍ ഇതിന്​ മുമ്ബ്​ നാലു തവണ ഇത്തരത്തില്‍ സ്​ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട്​.

You May Like

Subscribe US Now