ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിനു കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
വെള്ളിയാഴ്ച നടത്തിയ ടെസ്റ്റിലാണു ഗുലാം നബി ആസാദിന് സ്ഥിരീകരിച്ചത്. താന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും താനുമായി അടുത്ത ദിവസം സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ആസാദ് പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, മോത്തിലാല്‍ വോറ, അഭിഷേക് സിംഗ്വി എന്നിവര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. സിംഗ്വി സുഖം പ്രാപിച്ചെങ്കിലും മറ്റ് നേതാക്കള്‍ ഇപ്പോഴും ചികിത്സയിലാണ്.
രാജ്യത്തെ മുതിര്‍ന്ന പല നേതാക്കള്‍ക്കും കഴിഞ്ഞ കുറച്ച് നാളുകള്‍ക്കിടയില്‍ കോവിഡ് ബാധിച്ചിരുന്നു. വൈസ് പ്രസിഡന്റ് എം വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, പ്രല്‍ഹാദ് പട്ടേല്‍ എന്നിവരെല്ലാം വൈറസ് ബാധിച്ചിരുന്നെങ്കിലും ഇപ്പോള്‍ എല്ലാവര്ക്കും രോഗം ഭേദമായി.