ന്യൂഡല്‍ഹി: സംശുദ്ധ രാഷ്ട്രീയത്തെയും ക്രിമിനലുകളില്‍ നിന്ന് രാഷ്ട്രീയത്തെ മുക്തമാക്കേണ്ടതിന്റെ അനിവാര്യതയെയും കുറിച്ച് വാചാലരാകാത്ത ഒരു രാഷ്ട്രീയകക്ഷിയും നേതാവുമില്ല രാജ്യത്ത്. അതേസമയം ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന നേതാക്കളുടെയും ജനപ്രതിനിധികളുടെയും എണ്ണം അടിക്കടി വര്‍ധിച്ചു കൊണ്ടിരിക്കയാണ്. ക്രിമിനല്‍ കേസ് പ്രതികള്‍ നിയമനിര്‍മാണ സഭകളില്‍ എത്താനിടവരുന്നത് നാടിനും ജനാധിപത്യത്തിനും കളങ്കമാണെന്നിരിക്കെ രാജ്യത്താകെ മുന്‍ സാമാജികര്‍ക്കും നിലവിലുള്ളവര്‍ക്കും എതിരെ 4,500 ഓളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് സുപ്രീം കോടതി. ഹൈക്കോടതികളില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന് പരമോന്നത കോടതി പറഞ്ഞു.
ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ആവശ്യപ്പെട്ട് അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാര്‍ ഉപാധ്യായ നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി മുന്‍ എംപിമാര്‍, എംഎല്‍എമാര്‍ക്കും നിലവിലെ അംഗങ്ങള്‍ക്കും എതിരായ ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ രാജ്യത്തെ 24 ഹൈക്കോടതികളില്‍ നിന്ന് തേടിയത്.
നിയമസഭാ സാമാജികരുടെ സ്വാധീനം മൂലം നിരവധി കേസുകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി. മുന്‍ എംഎല്‍എ, എംപിമാര്‍ക്കും നിലവിലെ അംഗങ്ങള്‍ക്കും എതിരായ 4,442 കേസുകളില്‍ 174 കേസുകള്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. 352 കേസുകളിലെ വിചാരണ, ഹൈക്കോടതിയോ സുപ്രീം കോടതിയോ സ്റ്റേ ചെയ്തിട്ടുണ്ട്- ജസ്റ്റീസുമാരായ എന്‍.വി രമണ, സൂര്യകാന്ത്, ഋഷികേശ് റോയ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് പറഞ്ഞു.