രോഗിയെ പുഴുവരിച്ച സംഭവം ; ഓര്‍ത്തോ യൂണിറ്റ് ചീഫ് ഉള്‍പ്പെടെ കൂടുതല്‍ പേര്‍ക്കെതിരേ നടപടി

author

തിരുവനന്തപുരം : രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഓര്‍ത്തോ യൂണിറ്റ് ചീഫ്, ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ക്കെതിരേ അച്ചടക്ക നടപടിക്ക് ഉത്തരവ്. സംഭവത്തില്‍ സസ്‌പെന്‍ഡ്‌ ചെയ്ത ഡോക്ടറെയും നഴ്‌സുമാരെയും കഴിഞ്ഞ ദിവസം ഡ്യൂട്ടിയില്‍ തിരിച്ചെടുത്തു. ഓര്‍ത്തോ വിഭാഗം യൂണിറ്റ് ചീഫ് ഡോ. കെ.എസ്.സുനില്‍കുമാര്‍, രോഗിയെ ഡിസ്‌ചാര്‍ജ് ചെയ്യുന്നതിന് മൂന്നുദിവസം മുന്‍പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സുമാര്‍, നഴ്‌സിങ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കെതിരേ നടപടിക്കാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടത്. ഇവയുടെ മേല്‍നോട്ട ചുമതലയുള്ള ആര്‍.എം.ഒ. ഡോ. മോഹന്‍ റോയി, കോവിഡ് സെല്ലിന്റെ ചുമതലയുള്ള സൂപ്രണ്ട് എന്നിവരുള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് താക്കീതും നല്‍കി.

ഡി.എം.ഒ. ഡോ. എ.റംലാ ബീവിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. വട്ടിയൂര്‍ക്കാവ് സ്വദേശി ആര്‍.അനില്‍കുമാറിനാണ് ചികിത്സയ്ക്കി‌ടയില്‍ പുഴുവരിച്ച സംഭവമുണ്ടായത്. ഇദ്ദേഹത്തിന്റെ കഴുത്തിലെ സപ്പോര്‍ട്ട് കോളര്‍ നീക്കം ചെയ്യാത്തതും യഥാസമയം വൃത്തിയാക്കാത്തതുമാണ് പുഴുവരിക്കാന്‍ കാരണമായത്. ആര്‍.എം.ഒ.യും കോവിഡ് സെല്ലിലെ ഡോക്ടര്‍മാരും നഴ്‌സുമാരും രോഗിയെ ശ്രദ്ധിച്ചില്ലെന്നാണ് പരാതി. അനില്‍കുമാര്‍ ഇപ്പോള്‍ പേരൂര്‍ക്കട ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.മെഡിക്കല്‍ കോളേജിലെ കോവിഡ് സെല്‍ പുനഃസംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലാ​വ്‌​ലി​ന്‍ കേ​സ് സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ല്‍​ഹി: എ​സ്‌എ​ന്‍​സി ലാ​വ്‌​ലി​ന്‍ കേ​സ് സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​തി​ക​ളെ കേ​സി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ സി​ബി ഐ ​ന​ല്‍​കി​യ അ​പ്പീ​ലാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. സി​ബി​ഐ​ക്കു വേ​ണ്ടി സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത ഹാ​ജ​രാ​കും. മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ വി. ​ഗി​രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​നു​വേ​ണ്ടി ഹാ​ജ​രാ​കു​ന്ന​ത്. നേ​ര​ത്തെ പി​ണ​റാ​യി വി​ജ​യ​ന്‍, കെ. ​മോ​ഹ​ന്‍ ച​ന്ദ്ര​ന്‍, എ.​ഫ്രാ​ന്‍​സി​സ് എ​ന്നി​വ​രെ […]

Subscribe US Now