രോഗിയെ പുഴുവരിച്ച സംഭവം: നടപടി പിന്‍വലിക്കില്ലെന്ന് മന്ത്രി, ഡോക്ടര്‍മാരും നഴ്സുമാരും സമരത്തിലേക്ക്

author

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരും നഴ്സുമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടി പിന്‍വലിക്കില്ലെന്ന് മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ഡോക്ടര്‍മാരും നഴ്സുമാരും പ്രഖ്യാപിച്ച സമരം തുടരും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി ബഹിഷ്കരിക്കും.

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് എതിരെ നടപടി എടുത്തത് പിന്‍വലിക്കണമെന്നായിരുന്നു കെജിഎംസിടിഎയും നഴ്സുമാരുടെ സംഘടനകളും ആവശ്യപ്പെട്ടത്. ഡോക്ടര്‍മാരും നഴ്സുമാരും പ്രതിഷേധവുമായി റോഡിലിറങ്ങിയതോടെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിയ്ക്കുകയായിരുന്നു. രാത്രി സംഘടനാ പ്രതിനിധികളുമായി ആരോഗ്യമന്ത്രി ചര്‍ച്ച നടത്തി. ഡോക്ടര്‍ക്കും രണ്ട് നഴ്സുമാര്‍ക്കുമെതിരായ സന്‍പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ സമരം തുടരാനാണ് സംഘടനകളുടെ തീരുമാനം. കെജിഎംസിടിഎ തിരുവനന്തപുരം ജില്ലാ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ രാവിലെ റിലേ സത്യാഗ്രഹം തുടങ്ങും. 48 മണിക്കൂറിനുള്ളില്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ നോണ്‍ കോവിഡ് ചികിത്സ അവസാനിപ്പിക്കുമെന്നും കെജിഎംസിടിഎ അറിയിച്ചിട്ടുണ്ട്. നഴ്സുമാരുടെ നേതൃത്വത്തില്‍ ഇന്ന് ജില്ലയില്‍ കരിദിനമാചരിക്കും. ആരോഗ്യപ്രവര്‍ത്തകരെ തളര്‍ത്തുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെജിഎംഒഎയും ആവശ്യപ്പെട്ടിട്ടുണ്ട്. കെജിഎംസിടിഎയുടെ പ്രതിഷേധങ്ങള്‍ക്ക് കെജിഎംഒഎ പിന്തുണയും പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹാഥ് രസ് പീഡനം; പെണ്‍കുട്ടിയുടെ കുടുംബത്തെ നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള ഉത്തരവിറക്കി

പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഹാഥ് രസിലെ പെണ്‍കുട്ടിയുടെ കുടുംബാം​ഗങ്ങളെ അടക്കം നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ്. പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള ഉത്തരവിറക്കിയത്. പെണ്‍കുട്ടിയുടെ വീട്ടുകാരെ തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണത്തിനിടെയാണ് നുണപരിശോധന നീക്കവും വിവാദത്തിലാവുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തെ മാധ്യമങ്ങളോടും അഭിഭാഷകരോടും സംസാരിക്കാന്‍ അനുവദിക്കാത്ത രീതിയില്‍ പൊലീസ് വലയത്തിലാണ്. ഇത് വിവാദമായതിന് പിന്നാലെയാണ് അടുത്ത നടപടി.

You May Like

Subscribe US Now