റംസിയുടെ ആത്മഹത്യ; റിമാന്‍ഡ് കാലാവധി അവസാനിക്കവെ മുഖ്യപ്രതി ഹാരിസ് ജാമ്യാപേക്ഷ നല്‍കി

author

കൊല്ലം: കൊട്ടിയത്തെ റംസി ആത്മഹത്യ കേസില്‍ റിമാന്‍ഡിലുള്ള പ്രതി ഹാരിസ് ജാമ്യത്തിനായി കോടതിയെ സമീപിച്ചു. റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഹാരിസിന്റെ ജാമ്യാപേക്ഷ. ഹാരിസിന്റെ കുടുംബാംഗങ്ങളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് അപ്പീലില്‍ ഹൈക്കോടതി നോട്ടീസ് അയച്ചു.

കേസിന്റെ അന്വേഷണവുമായി താന്‍ സഹകരിക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് മുഖ്യവാദം. തിങ്കളാഴ്ച ജാമ്യാപേക്ഷ കൊല്ലം സെഷന്‍സ് കോടതി പരിഗണിക്കും. കേസില്‍ ഹാരിസിന്റെ അമ്മയ്ക്കും സഹോദരനും ഇയാളുടെ ഭാര്യയും സീരിയില്‍ നടിയുമായ ലക്ഷ്മി പ്രമോദിനും കൊല്ലം കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

ഇതിനെതിരെ അന്വേഷണ സംഘം സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷം മതി തുടരന്വേഷണം എന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

റംസി ആത്മഹത്യ കേസില്‍ അറസ്റ്റിലായ ഏക പ്രതിയാണ് ഹാരിസ്. വിവാഹവാഗ്ദാനം നല്‍കിയതിനു ശേഷം വിവാഹത്തില്‍ നിന്ന് ഹാരിസ് പിന്‍മാറിയതോടൊണ് റംസി ആത്മഹത്യ ചെയ്തത്. അറസ്റ്റിനു ശേഷം ജാമ്യം നിഷേധിക്കപ്പെട്ട ഹാരിസ് ഏതാണ്ട് ഒരു മാസത്തിലേറെയായി റിമാന്‍ഡിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാ​ജ്യ​ത്തെ എ​ല്ലാ ജ​ന​ങ്ങ​ള്‍​ക്കും സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ എ​ല്ലാ ജ​ന​ങ്ങ​ള്‍​ക്കും സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ള്‍​ക്കും സൗ​ജ​ന്യ​മാ​യി വാ​ക്സി​ന്‍ ല​ഭി​ക്ക​ണം. സൗ​ജ​ന്യ​മാ​യി വാ​ക്സി​ന് രാ​ജ്യ​ത്തി​ന് മു​ഴു​വ​ന്‍ അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ജ​ന്യ​മാ​യി കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കു​മെ​ന്ന ബി​ജെ​പി​യു​ടേ​യും സ​ഖ്യ​ക​ക്ഷി​ക​ളു​ടേ​യും പ്ര​ഖ്യാ​പ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡ​ല്‍​ഹി​യി​ലെ ശാ​സ്ത്രി പാ​ര്‍​ക്കി​നേ​യും സീ​ലാം​പൂ​രി​നേ​യും ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പു​തി​യ ഫ്ലൈ ​ഓ​വ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

You May Like

Subscribe US Now