റിസര്‍വേഷന്‍ വെ​യ്റ്റി​ങ്​ ലി​സ്​​റ്റി​ലു​ള്ളവര്‍ക്ക് ഇനി യാത്ര മുടങ്ങുമെന്ന ഭയം വേണ്ട ; സന്തോഷവാര്‍ത്തയുമായി റയില്‍വേ

author

ന്യൂഡല്‍ഹി:വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്കായി മറ്റൊരു ട്രെയിന്‍(ക്ലോണ്‍ ട്രെയിന്‍) കൂടി ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്‌ റെയില്‍വെ ആലോചിക്കുന്നു. ഇതോടെ ട്രെയിനുകളില്‍ വെയ്റ്റിങ് ലിസ്റ്റിലുള്‍പ്പെട്ടവരുടെ യാത്രാക്ലേശത്തിന് പരിഹാരമാകും.

റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ നിരീക്ഷിച്ചായിരിക്കും ആവശ്യമെങ്കില്‍ മറ്റൊരു ട്രെയിന്‍കൂടി അതേ റൂട്ടില്‍ ഏര്‍പ്പെടുത്തുക. നിലവിലുള്ള ട്രെയിനിന്റെ അതേ നമ്ബറില്‍ തന്നെയായിരിക്കും പ്രത്യേക ട്രെയിനും ഓടുക. ഇത്തരത്തില്‍ പ്രത്യേകം ഏര്‍പ്പെടുത്തുന്ന ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് കുറവായിരിക്കുമെന്നും യാത്രക്കാരുടെ ആവശ്യംമാനിച്ചായിരിക്കും പ്രധാന സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കുകയെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയ ഉടനെ നാലുമണിക്കൂര്‍ മുമ്ബ് പുതിയ ട്രെയിന്‍ സബന്ധിച്ച്‌ വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാരെ വിവരമറിയിക്കും. ഇതിനായി പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനത്തില്‍മാറ്റംവരുത്തും. സ്ലീപ്പക്ലാസില്‍ 400, തേഡ് എസി(ചെയര്‍കാറും) 300, സെക്കന്‍ഡ് ക്ലാസ് 100 എന്നിങ്ങനെ റിസര്‍വേഷന്‍ പൂര്‍ത്തിയാകുമ്ബോള്‍ ബുക്കിങ് അവസാനിപ്പിക്കുന്ന രീതിയാണ് നിലവിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

റിയ ചക്രബര്‍ത്തിയ്ക്ക് ജാമ്യമില്ല; പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സെപ്തംബര്‍ 22വരെയാണ് റിമാന്‍ഡ് ചെയ്തത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് റിയയെ കോടതിയില്‍ ഹാജരാക്കിയത്. സുശാന്ത് സിംഗിന് ലഹരിമരുന്ന് വാങ്ങി നല്‍കിയെന്ന് റിയ സമ്മതിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അന്വേഷണസംഘം പറയുന്നത്. റിയ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റിയ ചക്രബര്‍ത്തിയുടെ അറസ്റ്റെന്ന് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചിരുന്നു.ലഹരിക്കടത്ത് കേസില്‍ നടി റിയ […]

You May Like

Subscribe US Now