റെയില്‍വേ ദീര്‍ഘദൂര ട്രെയിനുകളില്‍ പാന്‍ട്രികാര്‍ നിര്‍ത്തുന്നു; ആയിരക്കണക്കിന് കരാര്‍ തൊഴിലാളികളുടെ ഉപജീവനം നഷ്ടമാകും

author

ന്യൂഡല്‍ഹി: ദീര്‍ഘദൂര ട്രെയിനുകളില്‍ പാന്‍ട്രികാര്‍ റെയില്‍വേ നിര്‍ത്തുന്നു. കോവിഡ്കാലത്ത് ഓടുന്ന പ്രത്യേക തീവണ്ടികളിലൊന്നും പാന്‍ട്രിയില്ല. കോവിഡ് കഴിഞ്ഞാലും ഇനി അത്
ആവശ്യമില്ലെന്നാണ് തീരുമാനം. പകരം എ.സി. ത്രീ ടയര്‍ കോച്ച്‌ ഘടിപ്പിക്കും.

പാന്‍ട്രി കാര്‍ നിര്‍ത്തുന്നതുവഴി വര്‍ഷം 1400 കോടി രൂപയുടെയെങ്കിലും അധികവരുമാനം ഉണ്ടാവുമെന്ന് റെയില്‍വേയുടെ വിലയിരുത്തല്‍. ഇപ്പോള്‍ 350-ഓളം തീവണ്ടികളില്‍ പാന്‍ട്രി കാര്‍ ഉണ്ട്.

ഇവയെല്ലാം കരാര്‍ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പാന്‍ട്രി നിര്‍ത്തലാക്കുന്നത് റെയില്‍വേക്ക് ഒരുതരത്തിലും നഷ്ടമുണ്ടാക്കില്ല. എന്നാല്‍, ആയിരക്കണക്കിന് കരാര്‍ തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കും.

പ്രധാന സ്റ്റേഷനുകളിലുള്ള റെയില്‍വേയുടെതന്നെ ബേസ് കിച്ചണുകളില്‍നിന്ന് പാചകംചെയ്ത ഭക്ഷണം ദീര്‍ഘദൂര ട്രെയിനുകളഇല്‍ ലഭ്യമാക്കാനാണ് ആലോചന. ഇ-കാറ്ററിങ്, സ്റ്റേഷനുകളിലെ ഭക്ഷണശാലകള്‍ എന്നിവകൂടി ആകുമ്ബോള്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തോറ്റാല്‍ രാജ്യംവിടുമെന്ന് ഉറക്കെ പ്രഖ്യാപിച്ച്‌ ട്രംപ്

ജോര്‍ജിയ: ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ താന്‍ രാജ്യം വിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സ്ഥാനാര്‍ഥിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനോട് മത്സരിച്ച്‌ തോല്‍ക്കുന്നത് തന്റെ അഭിമാനത്തിന് ഏല്‍ക്കുന്ന ക്ഷതമായിരിക്കുന്നുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ജോര്‍ജിയയിലെ മക്കോണില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയിലായിരിന്നു ബൈഡനുനേരേയുള്ള ട്രംപിന്റെ പരിഹാസം. ഇതിനിടെ, സൊമാലി-അമേരിക്കന്‍ വംശജയും ഡെമോക്രാറ്റിക് പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയുമായ ഇല്‍ഹാന്‍ ഒമറിനുനേരെ ട്രംപ് നടത്തിയ വംശീയപരാമര്‍ശം […]

You May Like

Subscribe US Now