ലക്ഷങ്ങളുടെ വായ്പ ബാധ്യത; മോഷണത്തിനിറങ്ങിയ 26കാരന്‍ വനിതാ ദന്തഡോക്ടറുടെ വീട്ടില്‍; യുവതിയെ കഴുത്തില്‍ കുത്തിക്കൊന്നു

author

ലക്‌നൗ: വനിതാ ദന്തഡോക്ടറെ കുത്തിക്കൊലപ്പെടത്തിയ സംഭവത്തില്‍ 26 കാരന്‍ പിടിയില്‍. വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിനായാണ് പ്രതി മോഷണം നടത്തിയെതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മോഷണത്തെ ഡോക്ടര്‍ ശക്തമായി പ്രതിരോധിച്ചതോടെ കുത്തിക്കൊലപ്പെടുത്തകയായിരുന്നെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊലയ്ക്ക് ശേഷം ഡോക്ടറുടെ നാലും രണ്ടും വയസുള്ള കുട്ടികളെ കത്തികൊണ്ട് പരിക്കേല്‍പിച്ചു. കൊലപാതകിയെ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് പിടികൂടിയത്.

കൊല നടത്തി 12 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ കണ്ടെത്താന്‍ പൊലീസിനായി. പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുയും ചെയ്തു.

ടിവി ടെക്‌നീഷ്യനെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ദന്തഡോക്ടര്‍ നിഷ സിംഗാളിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ അക്രമി കടന്നത്. പിന്നീടായിരുന്നു അതിദാരുണമായ കൊലപാതകം. കത്തി ഉപയോഗിച്ച്‌ നിഷാ സിംഗാളിനെ കഴുത്തറുത്ത് കൊന്നു. അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന നിഷയുടെ രണ്ടും നാലു വയസുള്ള കുട്ടികളെ അക്രമി കത്തി ഉപയോഗിച്ച്‌ കുത്തിപ്പരിക്കേല്‍പ്പിച്ചു. കൃത്യം നടക്കുമ്ബോള്‍ നിഷയുടെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല.

അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ലഭിച്ച സിസിടിവി ഫൂട്ടേജിന്റെ സഹായത്തോടെയാണ് 26കാരനായ ശുഭം പതക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം ഇയാള്‍ ഒരു മണിക്കൂറോളം അപ്പാര്‍ട്ട്‌മെന്റില്‍ ചിലവഴിച്ചതായി പൊലീസ് പറഞ്ഞു. ടിവി ടെക്‌നീഷ്യനെന്ന് വ്യാജേനെ ഇയാള്‍ മുന്‍പ് കവര്‍ച്ച നടത്തിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് പോസിറ്റീവായവര്‍ക്ക് ആറ് മാസത്തേക്ക് രോഗം വരാനുള്ള സാധ്യത കുറവ്; ആശങ്കള്‍ അകറ്റി പുതിയ പഠന റിപ്പോര്‍ട്ട്

ലണ്ടന്‍: ലോകമെമ്ബാടും കോവിഡ് ബാധിച്ച 5.1 കോടിയോളം രോഗികള്‍ക്ക് ആശ്വാസവുമായി പുതിയ പഠനം. കോവിഡ് രോഗമുക്തരായവര്‍ക്ക് അടുത്ത ആറ് മാസത്തേക്ക് വീണ്ടും രോഗം പിടിപെടാന്‍ സാധ്യത വളരെ കുറവാണെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തല്‍. രോഗം ഭേദമായ ചിലര്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യ മേഖല ആശങ്കയില്‍ ആയിരുന്നു. എന്നാല്‍ ഈ ആശങ്കകള്‍ അകറ്റി കോവിഡ് വീണ്ടും വരാനുള്ള സാധ്യത വളരെ അപൂര്‍വമാണെന്ന് പഠനം […]

You May Like

Subscribe US Now