ലഹരിക്ക് അടിമയായ സ്ത്രീയുടെ ആക്രമണം; സെക്യൂരിറ്റി ജീവനക്കാരന് വെട്ടേറ്റു

author

തൊടുപുഴ : നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ലഹരിക്ക് അടിമയായ സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു . ആക്രമണത്തില്‍ പട്ടാമ്ബി കുമരനല്ലൂര്‍ മാവറ വീട്ടില്‍ മോഹനന്‍ നായരുടെ (63) ഇടത് കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു . വെള്ളിയാഴ്ച രാത്രി പത്തേകാലോടെയാണ് സംഭവം . ആക്രമണം നടത്തിയ സെലീന എന്ന സ്ത്രീക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട് .

ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്‌സില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്നതിനിടെ മോഹനന്‍ നായര്‍ക്ക് നേരെ ആക്രമണമുണ്ടായത് . ഇവിടെയെത്തിയ സെലീന അസഭ്യം പറഞ്ഞതിനെ മോഹനന്‍ നായര്‍ ചോദ്യം ചെയ്തു . ഉടന്‍ കൈയിലുണ്ടായിരുന്ന ബ്ലേഡിന് സമാനമായ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ സെലീന മോഹനന്‍ നായരുടെ കൈയ്ക്ക് വെട്ടുകയായിരുന്നു . വലിയ മുറിവില്‍ നിന്ന് ഒട്ടേറെ രക്തം നഷ്ടമായി . സമീപത്ത് കടത്തിണ്ണയില്‍ കിടക്കുകയായിരുന്ന രണ്ട് പേരെയും സെലീന ആക്രമിച്ചു . ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ബഹളം കേട്ടെത്തിയവരാണ് സംഭവം പൊലീസിനെ അറിയിച്ചത് . പൊലീസെത്തി മോഹനനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലാക്കി . തുടര്‍ന്ന് ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി . അക്രമമുണ്ടാക്കിയ സ്ത്രീ കഞ്ചാവിനും മദ്യത്തിനും അടിമയാണെന്നാണ് പൊലീസ് പറയുന്നത് . ഇവര്‍ മുന്‍പും ആക്രമണം നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട്: നേരിട്ടുള്ള തെളിവ് ശേഖരണത്തിനൊരുങ്ങി വിജിലന്‍സ്, അന്വേഷണ സംഘം നാളെ കൊച്ചിയില്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടില്‍ നേരിട്ടുള്ള തെളിവ് ശേഖരണത്തിനൊരുങ്ങി വിജിലന്‍സ്. നാളെ മുതല്‍ കൊച്ചി, തൃശ്ശൂര്‍ എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് വിജിലന്‍സ് തീരുമാനം. ലൈഫ് മിഷന്‍ ക്രമക്കേടില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഇതാദ്യമായാണ് നേരിട്ടുള്ള തെളിവ് ശേഖരണത്തിന് വിജിലന്‍സ് നടപടി തുടങ്ങുന്നത്. നാളെ കൊച്ചിയിലെത്തുന്ന പ്രത്യേക അന്വേഷണ സംഘം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കും. […]

You May Like

Subscribe US Now