ലഹരിമരുന്നുകേസില്‍ നടി റിയ ചക്രവര്‍ത്തിയുടെയും സഹോദരന്‍ ഷോവിക്കിന്റെയും ജാമ്യാപേക്ഷ മുംബൈ സെഷന്‍സ് കോടതി തള്ളി

author

ലഹരിമരുന്നുകേസില്‍ നടി റിയ ചക്രവര്‍ത്തിയുടെയും സഹോദരന്‍ ഷോവിക്കിന്റെയും ജാമ്യാപേക്ഷ മുംബൈ സെഷന്‍സ് കോടതി തള്ളി. ഇവര്‍ക്കു പുറമെ ആരോപണവിധേയരായ മറ്റ് എട്ടു പേരുടെ ജാമ്യഹര്‍ജിയും തള്ളിയിട്ടുണ്ട്. വിധിക്കെതിരെ റിയ ബോംബെ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണു സൂചന. ഈമാസം 22 വരെയാണു റിയയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

താന്‍ നിരപരാധിയാണെന്നും നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നിര്‍ബന്ധിച്ചു കുറ്റസമ്മതം നടത്തിച്ചതാണെന്നും റിയ കോടതിയില്‍ ആരോപിച്ചു. കെട്ടിച്ചമച്ച കഥയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ജാമ്യം അനുവദിക്കണമെന്നും നടിയുടെ അഭിഭാഷകന്‍ വാദിച്ചു. ചോദ്യം ചെയ്യുമ്ബോള്‍ വനിതാ ഓഫിസര്‍മാരുണ്ടായിരുന്നില്ല.

റിയ കടത്തിയെന്നാരോപിക്കുന്ന ലഹരിമരുന്നിന്റെ അളവ് എത്രയെന്നോ, എത്ര പണം മുടക്കിയെന്നോ പറയുന്നില്ല. അന്തരിച്ച നടനും കാമുകനുമായ സുശാന്ത് സിങ് രാജ്പുത്തിന് ലഹരിമരുന്ന് എത്തിച്ചിരുന്നു എന്ന ആരോപണവും വിശദീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

15 Countries Just where Women Are On The Lookout For Bright white Males

koreatimes. company. kr Archived on the Wayback Machine That is simply the girls from the Korea. The TJC insisted that one laws was wanted to safeguard them. Asia has jurisdiction to legitimately grant the divorce when the marriage was initially documented in Thailand and/or once one spouse has home in […]

You May Like

Subscribe US Now