ബംഗളൂരു:ലഹരിമരുന്ന് കേസില്‍ റിമാന്‍ഡിലായ നടി രാഗിണി ദ്വിവേദിയെ നടുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് എത്തിച്ചത്. നടുവേദനയ്ക്ക് ജയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കന്നഡ സിനിമ ലഹരിക്കടത്ത് കേസില്‍ കഴിഞ്ഞ സെപ്റ്റംബര്‍ നാലിനാണ് രാഗിണിയെ സിസിബി അറസ്റ്റ് ചെയ്യുന്നത്. നടിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. രാഗിണിക്കൊപ്പം അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിക്ക് കഴിഞ്ഞ 11ന് നടുവേദന ചികിത്സിക്കാന്‍ ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചിരുന്നു.